രണ്ട് ബീമര്‍ പന്തുകള്‍ എറിഞ്ഞാല്‍ ആ ബൗളര്‍ക്ക് പിന്നീട് പന്തെറിയാന്‍ നിയമം അനുവദിക്കുന്നില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ്് ബാംഗ്ലൂര്‍ താരം മുഹമ്മദ് സിറാജ് ഇങ്ങനെ മാറ്റിനിര്‍ത്തപ്പെട്ടിരുന്നു.
ചെന്നൈ: രണ്ട് ബീമര്‍ പന്തുകള്‍ എറിഞ്ഞാല്‍ ആ ബൗളര്‍ക്ക് പിന്നീട് പന്തെറിയാന്‍ നിയമം അനുവദിക്കുന്നില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ്് ബാംഗ്ലൂര്‍ താരം മുഹമ്മദ് സിറാജ് ഇങ്ങനെ മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദീപക് ചാഹര്‍ രണ്ട് ബീമറുകള്‍ എറിഞ്ഞു. എന്നാല്‍ താരത്തെ പന്തെറിയാന്‍ അനുവദിക്കുകയും ചെയ്തു.
ബൗളര്‍മാര്‍ക്ക് നല്‍കിയ രണ്ട് നീതിയില്‍ ആശയക്കുഴപ്പത്തിലായത് ക്രിക്കറ്റ് പ്രേമികളാണ്. എന്തുക്കൊണ്ട് ഇങ്ങനെ വന്നുവെന്ന് പലരും ചിന്തിച്ചു. എന്നാല്‍ നിയമപ്രകാരം ഇത് ശരിയാണ്. അതിന് കാരണവുമുണ്ട്. ഒരു മാച്ചില്‍ രണ്ട് ബീമറുകള്‍ എറിഞ്ഞാല്‍ ബൗളര്‍ക്ക് പിന്നീട് ആ മാച്ചില്‍ പന്തെറിയാന്‍ അനുവാദമില്ല. എന്നാല്‍ ആ ബീമര്‍ എത്രത്തോളം അപകടരമാണ് എന്ന് തീരുമാനിക്കാുള്ള അവകാശം അംപയര്‍ക്കാണ്. അപകടമല്ലെങ്കില്‍ താരത്തിന് പന്തെറിയാം.
ദീപക് ചാഹറിന്റെ കാര്യത്തില്‍ സംഭവിച്ചതും ഇത് തന്നെയാണ്. ചാഹര്‍ സ്ലോ പന്തുകള്‍ എറിയാന്‍ ശ്രമിച്ചപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. മാത്രമല്ല പന്തുകള്‍ ബാറ്റ്‌സ്മാന്റെ ശരീരത്തെ ലക്ഷ്യമാക്കിയല്ല എറിഞ്ഞിരുന്നത്. എന്നാല്‍ സിറാജിന്റെ കാര്യത്തില്‍ അങ്ങനെ അല്ല സംഭവിച്ചത്. രണ്ട്് പന്തുകളും ബാറ്റ്‌സ്മാന്റെ ശരീരത്തിന് നേരെയായിരുന്നു. രണ്ട് പേര്‍ക്കും രണ്ട് നിയമമായതിനും കാരണം ഇതുതന്നെയായിരുന്നു.