ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വിയുടെ കാരണം വ്യക്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന. ധോണിയുടെ അഭാവത്തില്‍ റെയ്‌നയായിരുന്നു ചെന്നൈയെ നയിച്ചത്. സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 46 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി.
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വിയുടെ കാരണം വ്യക്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന. ധോണിയുടെ അഭാവത്തില്‍ റെയ്‌നയായിരുന്നു ചെന്നൈയെ നയിച്ചത്. സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 46 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. ഇപ്പോള്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താല്‍കാലിക സുരേഷ് റെയ്‌ന.
റെയ്‌ന തുടര്‍ന്നു... ഞങ്ങള്‍ക്ക് നല്ലപോലെ ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. 2-3 ഓവറുകളില്‍ വിക്കറ്റ് വീണുക്കൊണ്ടിരുന്നു. തോല്‍വിയുടെ കാരണം ഇതുതന്നെയാണ്. ഉത്തരവാദിത്വം ബാറ്റിങ് യൂണിറ്റിന്റേതാണ്. ബൗളര്‍മാരുടെ ഇതുവരെയുള്ള പ്രകടനം മികവുറ്റതായിരുന്നു. എന്നാല്‍ പവര്‍പ്ലേയും മധ്യഓവറുകളിലും വിക്കറ്റുകള്‍ നഷ്ടമായത് വിനയായി.
മുംബൈ നന്നായി കളിച്ചു. ബാറ്റ്‌സ്മാന്മാര്‍ കുറച്ച് പന്തുകള്‍ കൂടി നേരിട്ട് ക്രീസില്‍ നില്‍ക്കണമായിരുന്നു. താരങ്ങളെല്ലാം ഒരുമിച്ച് കൂടിയിരുന്ന് ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കേണ്ടതുണ്ട്. ഒരുപാട് മുന്നോട്ട് പോവാറുണ്ട്. ഇനിയുള്ള വിജയങ്ങള്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം ഉറപ്പിക്കുമെന്നും റെയ്‌ന.