തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന് അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോല്‍വി പിണഞ്ഞിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ അഭാവത്തില്‍ സുരേഷ് റെയ്‌നയായിരുന്നു അന്ന് ടീമിനെ നയിച്ചത്.
ബാംഗളൂരു: തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന് അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോല്‍വി പിണഞ്ഞിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ അഭാവത്തില്‍ സുരേഷ് റെയ്‌നയായിരുന്നു അന്ന് ടീമിനെ നയിച്ചത്. ധോണിയുടെ അഭാവം ചെന്നൈയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. പുറം വേദന കാരണമാണ് ധോണി കളിക്കാതിരുന്നത്.
ഇന്ന് ആര്‍സിബിക്കെതിരെ ധോണി കളിക്കുമോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ശുഭ സൂചനയുമായിട്ടാണ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് എത്തുന്നത്. ധോണി ഇന്ന് തിരിച്ചെത്തുമെന്നുള്ള സൂചനയാണ് ഫ്‌ളെമിങ് നല്‍കിയത്. ധോണിക്കൊപ്പം ഡ്വെയ്ന്‍ ബ്രാവോയും ടീമിലെത്തിയേക്കും.
ഫ്‌ളെമിങ് തുടര്‍ന്നു... ധോണി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നു. നെറ്റ്‌സില്‍ സ്പിന്നര്‍മാരെ നേരിട്ട ധോണി ആത്മവിശ്വാസം പ്രകടമാക്കിയിരുന്നു. ധോണിക്കൊപ്പം ബ്രാവോയും കളിക്കാന്‍ ഫിറ്റാണെന്ന് ഫ്‌ളെമിങ് വ്യക്തമാക്കി. നേരത്തെ സുരേഷ് റെയ്‌നും ധോണി തിരിച്ചെത്തുന്ന കാര്യത്തില്‍ ശുഭ സൂചന നല്‍കിയിരുന്നു.