ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ടീമിന് വിജയിക്കാന്‍ സാധിച്ചത്. ടീമിന്റെ ഏറ്റവും വലിയ പ്രശ്‌നം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ ഫോം തന്നെയാണ്.
ജയ്പൂര്‍: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ടീമിന് വിജയിക്കാന്‍ സാധിച്ചത്. ടീമിന്റെ ഏറ്റവും വലിയ പ്രശ്‌നം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ ഫോം തന്നെയാണ്. 131 മത്സരങ്ങള്‍ കളിച്ച രഹാനെ 32.57 ശരാശരിയില്‍ 3551 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റാണ് പ്രശ്‌നം. ഇതിനിടെ രഹാനെയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ച്‌രേക്കര്‍.
രഹാനെ ടി20യ്ക്ക് പറ്റിയ ക്യാപ്റ്റനല്ലെന്നാണ് മഞ്ച്‌രേക്കര്‍ പറയുന്നത്. മുന്‍താരം തുടര്‍ന്നു... ഇതെനിക്ക് ഒരുപാട് കാലം മുമ്പ് തോന്നിയതാണ്. അജിന്‍ക്യ രഹാനെ ഒരു ടി20 താരമല്ല. അങ്ങനെ ഒരു താരത്തെ ക്യാപ്റ്റനാക്കിയതും ശരിയായില്ല. ആദ്ദേഹം ഒരു മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ്. രഹാനെ ഓസ്‌ട്രേലിയക്കെതിരായ ധര്‍മശാല ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് ഓര്‍ക്കുന്നു. അന്ന് രഹാനെ തെളിയിച്ചതാണ് താനൊരു മികച്ച ടെസ്റ്റ് ക്യാപ്റ്റനാണെന്ന്.
എന്നാല്‍ ടി20യില്‍ അങ്ങനെയല്ല. ഒരു ടി20 ടീമിനെ നയിക്കാനുള്ള ഗുണം രഹാനെയില്‍ കാണുന്നില്ല. എന്നാല്‍ ധോണിയില്‍ ഇത് കാണാം. രാജസ്ഥാന്‍ അവരുടെ പ്ലാനുകള്‍ അല്‍പം കൂടി വിശാലമാക്കണം. ടീമിന് എന്താണ് ശരിയെന്ന് തോന്നുന്നത് ചെയ്യണമെന്നും മഞ്ച്‌രേക്കര്‍ കൂട്ടിച്ചേര്‍ത്തു.