പ്ലേ ഓഫിലേക്ക് കുതിക്കാന്‍ സണ്‍റൈസേഴ്സ്; ജയത്തോടെ മടങ്ങാന്‍ ബാംഗ്ലൂര്‍

By Web Team  |  First Published May 4, 2019, 9:38 AM IST

ബാംഗ്ലൂരിനെ തോൽപിച്ചാൽ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ തന്നെ ഹൈദരാബാദിന് പ്ലേ ഓഫ് ഉറപ്പിക്കാം


ബംഗലുരു: രാത്രി എട്ടിന് തുടങ്ങുന്ന ഇന്നത്തെ രണ്ടാം കളിയിൽ സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരുമായി ഏറ്റുമുട്ടും. 12 പോയിന്‍റുമായി ലീഗിൽ നാലാം സ്ഥാനത്താണിപ്പോൾ ഹൈദരാബാദ്. ഒൻപത് പോയിന്‍റ് മാത്രമുള്ള ബാംഗ്ലൂർ നേരത്തേ പുറത്തായിരുന്നു.

ഇരുടീമുകളുടെയും അവസാന ലീഗ് മത്സരമാണിത്. ബാംഗ്ലൂരിനെ തോൽപിച്ചാൽ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ തന്നെ ഹൈദരാബാദിന് പ്ലേ ഓഫ് ഉറപ്പിക്കാം.

Latest Videos

ഡേവിഡ് വാർണറുടെയും ജോണി ബെയ്ർസ്റ്റോയുടെയും അഭാവം നികത്തുകയാവും ഹൈദരാബാദിന്‍റെ ഏറ്റവും വലിയ വെല്ലുവിളി. ആശ്വാസജയം തേടുന്ന ബാംഗ്ലൂർ കോലിയുടെയും ഡിവിലിയേഴ്സിന്‍റെയും ബാറ്റിനെയാവും ഉറ്റുനോക്കുക.

click me!