കഴിഞ്ഞ ദിവസം ഡല്‍ഹി കാപിറ്റല്‍സിനെ പരാജയപ്പെടുത്തിയതോടെ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. ദില്ലിയില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം.
ദില്ലി: കഴിഞ്ഞ ദിവസം ഡല്‍ഹി കാപിറ്റല്‍സിനെ പരാജയപ്പെടുത്തിയതോടെ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. ദില്ലിയില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. ഡല്‍ഹി കാപിറ്റല്‍സിന് 128 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. വിജയത്തിന്റെയും തോല്‍വിയുടെയും കാര്യകാരണങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇരുടീമിന്റെയും ക്യാപ്റ്റന്‍മാര്‍.
ബൗളര്‍മാരുടെ പ്രകടനമാണ് വിജയം അനായാസമാക്കിയതെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി. രോഹിത് തുടര്‍ന്നു... ഡല്‍ഹിക്കെതിരെ പ്രതീക്ഷിച്ചതിനേക്കാള്‍ സ്‌കോര്‍ നേടിയ കളിയില്‍ ബൗളര്‍മാരുടെ പ്രകടനം ജയം അനായാസമാക്കി. ഫിറോസ് ഷാ കോട്‌ലയില്‍ റണ്‍സ് പിന്തുടരുക പ്രയാസമാണെന്നും രോഹിത് പറഞ്ഞു.
എന്നാല്‍ ടോസാണ് ചതിച്ചതെന്ന് ഡല്‍ഹി ക്യാപ്റ്റന്‍സ് ശ്രേയാസ് അയ്യര്‍. താരം തുടര്‍ന്നു... ടോസ് നഷ്ടമായത് തിരിച്ചടിയായി. വേഗം കുറഞ്ഞ പിച്ചിലെ ബാറ്റിംഗ് ദുഷ്‌കരമായിരുന്നുവെന്നും ശ്രേയാസ് പറഞ്ഞുനിര്‍ത്തി.