ഐപിഎല്ലിലെ റയലും ബാഴ്‌സയും... മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടം എല്‍ ക്ലാസിക്കോ എന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ.
ചെന്നൈ: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടമാണ് എക്കാലത്തും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരം. അതിനാല്‍ ഐപിഎല്ലിലെ പാരമ്പര്യവൈരികള്‍ എന്ന വിശേഷണം ഇരു ടീമുകള്‍ക്കുമുണ്ട്. മുംബൈ- ചെന്നൈ പോരിനെ 'ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ' എന്നാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ വിശേഷിപ്പിക്കുന്നത്.
സ്‌പാനിഷ് ലീഗ് ഫുട്ബോളിലെ വൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന പദമാണ് എല്‍ ക്ലാസിക്കോ. സ്‌പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടമുള്ള രണ്ട് ടീമുകളാണ് റയലും ബാഴ്‌സയും. സമാനമായി ഐപിഎല്ലില്‍ മൂന്ന് വീതം കിരീടങ്ങളുമായി ചാമ്പ്യന്‍ ടീമുകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും.
of is here folks pic.twitter.com/5OuFWRTJE4
— Rohit Sharma (@ImRo45)
ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലാണ് മത്സരം. ഐപിഎല്ലിൽ ഒന്നാംസ്ഥാനത്ത് തുടരാനാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുന്നത്. പ്ലേഓഫ് ഉറപ്പിക്കുക എന്നതാണ് രോഹിതിന്‍റെ മുംബൈ ഇന്ത്യൻസിന്‍റെ ലക്ഷ്യം. ഐപിഎല്ലിൽ ഇരുടീമും ഏറ്റുമുട്ടിയത് 27 കളിയിൽ. മുംബൈ പതിനഞ്ചിലും ചെന്നൈ പന്ത്രണ്ടിലും ജയിച്ചു.