'ഓള്‍ടൈം ബെസ്റ്റ്'; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി രോഹിത്; ധോണിയൊക്കെ പിന്നില്‍!

By Web Team  |  First Published May 13, 2019, 11:59 AM IST

നായകനായി റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി രോഹിത് ശര്‍മ്മ. ഐപിഎല്ലില്‍ അഞ്ചാം കിരീടമാണ് രോഹിത് കഴിഞ്ഞ ദിവസം നേടിയത്. 


ഹൈദരാബാദ്: ഐപിഎല്‍ 12-ാം സീസണില്‍ കിരീടം നേടിയതോടെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് റെക്കോര്‍ഡുകളുടെ പൂരക്കാലം. ഐപിഎല്ലിലെ വിജയ നായകനായി രോഹിത് മാറി. മുംബൈ ഇന്ത്യന്‍സിനെ നാല് കിരീടം നേടുന്ന ആദ്യ ടീമാക്കി മാറ്റി രോഹിത്. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളുള്ള ഏക താരമെന്ന നേട്ടത്തിലുമെത്തി രോഹിത് ശര്‍മ്മ. നാല് കിരീടങ്ങള്‍ വീതമുള്ള ഹര്‍ഭജന്‍ സിംഗും അമ്പാട്ടി റായുഡുവുമാണ് രോഹിതിന് പിന്നില്‍. 

Latest Videos

undefined

ടി20യില്‍ കളിച്ച 10 ഫൈനലുകളില്‍ ഒന്‍പതിലും ഹിറ്റ്‌മാന് വിജയിക്കാനായി. ഐപിഎല്ലില്‍ 2009ല്‍ ഡെക്കാന്‍ ചാര്‍ജേര്‍‌സിന് ഒപ്പം കിരീടം നേടിയ രോഹിത് 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കിരീടം നേടി. ഇന്ത്യ 2007ല്‍ ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നപ്പോള്‍ 2013ല്‍ മുംബൈയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ലീഗും ഇന്ത്യക്കൊപ്പം 2006ല്‍ ഏഷ്യാകപ്പും 2018ല്‍ നിദാഹസ് ട്രോഫിയും നേടി.

അവസാന പന്തുവരെ ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ഒറ്റ റൺസിന് തോൽപിച്ചാണ് മുംബൈ ചാമ്പ്യൻമാരായത്. മുംബൈയുടെ 149 റൺസ് പിന്തുടർന്ന ചെന്നൈയ്ക്ക് 148 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മലിംഗ അവസാന പന്തില്‍ ഷര്‍ദുല്‍ താക്കൂറിനെ പുറത്താക്കുകയായിരുന്നു. നേരത്തെ 25 പന്തിൽ പുറത്താവാതെ 41റൺസെടുത്ത പൊള്ളാർഡാണ് മുംബൈയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. ബാറ്റ് കൊണ്ട് തിളങ്ങാന്‍ രോഹിതിനായില്ല. 

click me!