വിക്കറ്റില്ലെങ്കിലെന്താ..? റാഷിദ് ഖാന് അതിലൊന്നും വിഷമമില്ല

By Web Team  |  First Published Apr 18, 2019, 10:39 PM IST

വിക്കറ്റെടുക്കാനുള്ള കഴിവാണ് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെ ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ചത്.  ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ താരമായ റാഷിദിന് ഈ സീസണില്‍ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല.


ഹൈദരാബാദ്: വിക്കറ്റെടുക്കാനുള്ള കഴിവാണ് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെ ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ചത്.  ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ താരമായ റാഷിദിന് ഈ സീസണില്‍ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ ആറ് വിക്കറ്റ് മാത്രമാണ്  താരം വീഴ്ത്തിയത്. 

ഇതിന് തൊട്ടുമുമ്പുള്ള രണ്ട് സീസണുകളില്‍ 24 മത്സരങ്ങള്‍ കളിച്ച റാഷിദ് 31 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. അന്ന് 6.69 ആയിരുന്നു ഇക്കൊണോമി. ഇത്തവണ 5.76 ഇക്കൊണോമി റേറ്റിലാണ് താരം പന്തെറിയുന്നത്. എതിര്‍ താരത്തങ്ങള്‍ ബഹുമാനത്തോടെയാണ് റാഷിദിനെതിരെ കളിക്കുന്നതെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. എന്തായാലും ചെന്നൈക്കെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ റാഷിദിനായി. ആദ്യമായിട്ടാണ് ഈ സീസണില്‍ താരം രണ്ട് വിക്കറ്റ് വീഴ്ത്തുന്നത്. സീസണിലെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് റാഷിദ്. 

Latest Videos

റാഷിദ് തുടര്‍ന്നു... വിക്കറ്റെടുക്കുന്നതും എടുക്കാതിരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസം തോന്നിയിട്ടില്ല. ഞാന്‍ എല്ലായ്പ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അധികം റണ്‍സ് വഴങ്ങുന്നില്ലെന്നുള്ളത് ടീമിന് ഗുണം ചെയ്യുമെന്നും  റാഷിദ്. കഴിഞ്ഞ വര്‍ഷത്തേക്കാളും ബാറ്റ്സ്മാന്മാര്‍ എനിക്കെതിരെ സൂക്ഷമതയോടെയാണ് കളിക്കുന്നതെന്നും റാഷിദ് പറഞ്ഞു. 

click me!