ഐപിഎല്‍: മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന് 162 റണ്‍സ് വിജയലക്ഷ്യം

By Web Team  |  First Published Apr 20, 2019, 5:58 PM IST

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 162 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്.


ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 162 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്. 47 പന്തില്‍ 65 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രാജസ്ഥാന് വേണ്ടി ശ്രേയാസ് ഗോപാല്‍ രണ്ട് വിക്കറ്റെടുത്തു. 

മൂന്നാം ഓവറില്‍ തന്നെ മുംബൈക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (ഏഴ് പന്തില്‍ അഞ്ച്) നഷ്ടമായി. ശ്രേയാസ് ഗോപാല്‍ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും (33 പന്തില്‍ 34) ഡി കോക്കുമാണ് മുംബൈയെ കരകയറ്റിയത്. ഇരുവരും മൂന്നാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരും മടങ്ങിയതോടെ മുംബൈയുടെ റണ്‍നിരക്ക് കുറഞ്ഞു. യാദവിനെ ഗോപാലും സ്റ്റുവര്‍ട്ട് ബിന്നിയും ഡി കോക്കിനെ ഗോപാലും മടക്കി.

Latest Videos

ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 23), കീറണ്‍ പൊള്ളാര്‍ഡ് (ഏഴ് പന്തില്‍ 10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബെന്‍ കട്ടിങ് (13), ക്രുനാല്‍ പാണ്ഡ്യ (2) എന്നിവര്‍ പുറത്താവാതെ നിന്നു. ഗോപാലിന് പുറമെ ബിന്നി, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനദ്ഖഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!