ഡൽഹിയെ തോൽപിച്ച് എത്തുന്ന മുംബൈ, ലീഗിൽ രണ്ടാം സ്ഥാനത്താണ്. രോഹിത് ശർമ്മയും ക്വിന്‍റൺ ഡി കോക്കും തുടക്കമിടുന്ന ബാറ്റിംഗ് നിരയ്ക്കൊപ്പം ശക്തമായ ബൗളർമാരാണ് മുംബൈയ്ക്കുള്ളത്
ജയ്‍പൂര്‍: ഐ പി എല്ലിലെ ആവേശകരമായ മറ്റൊരു പോരാട്ടത്തിനാണ് അരങ്ങുണരുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ രാജസ്ഥാൻ റോയൽസ് ഇറങ്ങുമ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഹിറ്റ്മാനും സംഘവും കളത്തിലെത്തു. ജയ്പൂരിൽ രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടില്‍ വൈകുന്നേരം നാല് മണിക്കാണ് പോരാട്ടം തുടങ്ങുക.
ഡൽഹിയെ തോൽപിച്ച് എത്തുന്ന മുംബൈ, ലീഗിൽ രണ്ടാം സ്ഥാനത്താണ്. രോഹിത് ശർമ്മയും ക്വിന്‍റൺ ഡി കോക്കും തുടക്കമിടുന്ന ബാറ്റിംഗ് നിരയ്ക്കൊപ്പം ശക്തമായ ബൗളർമാരാണ് മുംബൈയ്ക്കുള്ളത്.
രണ്ട് ജയം മാത്രമുള്ള രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള താരങ്ങളുടെ സ്ഥിരതയില്ലായ്മയാണ് രാജസ്ഥാന്‍റെ പ്രതിസന്ധി. മുംബൈയിൽ ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ നാല് വിക്കറ്റിന് ജയിച്ചിരുന്നു.