ഐപിഎല്‍ തോല്‍വി; പഴി ബാറ്റിംഗിന്; ആഞ്ഞടിച്ച് എം എസ് ധോണി

By Web Team  |  First Published May 8, 2019, 10:14 AM IST

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ചെറിയ സ്‌കോറാണ് നേടിയതെങ്കിലും മുംബൈയെ എറിഞ്ഞൊതുക്കാനായില്ല. എന്നാല്‍ ബാറ്റ്സ്‌മാന്‍മാരാണ് തോല്‍പിച്ചതെന്ന് ധോണി പറയുന്നു. 


ചെന്നൈ: ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ മുംബൈയോട് തോറ്റിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്കില്‍ ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ചെറിയ സ്‌കോറാണ് നേടിയതെങ്കിലും മുംബൈയെ എറിഞ്ഞൊതുക്കാനായില്ല. എന്നാല്‍ ബാറ്റ്സ്‌മാന്‍മാരാണ് തോല്‍പിച്ചതെന്ന് ധോണി പറയുന്നു. 

Latest Videos

undefined

ചെന്നൈയുടെ ഞെട്ടിക്കുന്ന തോല്‍വിയെ കുറിച്ച് തല പറയുന്നതിങ്ങനെ. 'കാര്യങ്ങള്‍ തങ്ങളുടെ വരുതിക്ക് വന്നില്ല. സാഹചര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കേണ്ടതുണ്ട്. ആറോ ഏഴോ മത്സരങ്ങള്‍ ഹോം വേദിയില്‍ ഇതിനകം കഴിച്ചുകഴിഞ്ഞു. അതാണ് ഹോം മുന്‍തൂക്കം എന്ന് പറയുന്നത്. ബാറ്റിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ട്. പിച്ച് എങ്ങനെ പ്രതികരിക്കുന്നു താരങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. പന്ത് ബാറ്റിലേക്ക് വരുന്നുണ്ടോ, ഇല്ലയോ എന്ന് അറിയണം. അത് തങ്ങള്‍ക്ക് നന്നായി ചെയ്യാനായില്ല. ഷോട്ട് സെലക്‌ഷന്‍ താരങ്ങളെ ബാധിച്ചുവെന്നും' ധോണി പറഞ്ഞു.

ചെപ്പോക്കില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുന്‍നിര തകര്‍ന്നുവീണു. ഡുപ്ലസിസ്(6) റെയ്‌ന(5) വാട്‌സണ്‍(10) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. എം എസ് ധോണിയും(29 പന്തില്‍ 37) അമ്പാട്ടി റായുഡുവും(37 പന്തില്‍ 42) ചെന്നൈയെ രക്ഷിച്ചത്. എന്നാല്‍ ചെന്നൈയുടെ 131 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഒന്‍പത് പന്ത് ബാക്കിനില്‍ക്കേ കലാശപ്പോരിന് ടിക്കറ്റ് എടുത്തു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ്(71) മുംബൈയുടെ വിജയശില്‍പിയായി. 

click me!