മലിംഗ തിരിച്ചെത്തി; എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ സാഹചര്യങ്ങള്‍ പഴയ പോലെയല്ല

By Web Team  |  First Published Apr 9, 2019, 10:44 PM IST

ശ്രീലങ്കന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ലസിത് മലിംഗ ഇടവേളയ്്ക്ക് ശേഷം മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി. ശ്രീലങ്കയില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശേഷമാണ് മലിംഗ ടീമിനൊപ്പം ചേരുന്നത്. സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ അരങ്ങേറിയ മലിംഗ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയിരുന്നു.


മുംബൈ: ശ്രീലങ്കന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ലസിത് മലിംഗ ഇടവേളയ്്ക്ക് ശേഷം മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി. ശ്രീലങ്കയില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശേഷമാണ് മലിംഗ ടീമിനൊപ്പം ചേരുന്നത്. സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ അരങ്ങേറിയ മലിംഗ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ അവസാന ഓവറില്‍ താരം മികവ് പുലര്‍ത്തി. 

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മൂന്ന് വിക്കറ്റ് നേടിയതാണ് സീസണില്‍ മലിംഗയുടെ മികച്ച പ്രകടനം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മൂന്നോവറില്‍ 24 റണ്‍സ് മാത്രമായിരുന്നു വഴങ്ങിയത്. 

Latest Videos

എന്നാല്‍ മുംബൈ നിരയില്‍ എങ്ങനെ കളിപ്പിക്കുമെന്നത് ചോദ്യ ചിഹ്നമാണ്. മലിംഗയ്ക്ക് പകരം ടീമിലെത്തിയ അല്‍സാരി ജോസഫ് അരങ്ങേറ്റത്തില്‍ തന്നെ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. മറ്റൊരു വിദേശ താരം ജേസണ്‍ ബെഹ്രന്‍ഡോര്‍ഫും തകര്‍പ്പന്‍ ഫോമിലാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ മലിംഗയെ എവിടെ കളിപ്പിക്കുമെന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. 

click me!