മൂന്ന് വീതം മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളിക്കുന്നത്. കിംഗ്‌സ് ഇലവന്‍ കൗമാരതാരം പ്രഭ്‌സിമ്രാന്‍ സിംഗിന് ഐപിഎല്‍ അരങ്ങേറ്റത്തിന് അവസരം നല്‍കി.
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്ന് വീതം മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളിക്കുന്നത്. കിംഗ്‌സ് ഇലവന്‍ കൗമാരതാരം പ്രഭ്‌സിമ്രാന്‍ സിംഗിന് ഐപിഎല്‍ അരങ്ങേറ്റത്തിന് അവസരം നല്‍കി. മുജീബ് റഹ്‌മാന്‍ ടീമില്‍ മടങ്ങിയെത്തി.
സണ്‍റൈസേഴ്‌സ് നബി, സന്ദീപ്, അഭിഷേക് എന്നിവര്‍ക്ക് പ്ലെയിംഗ് ഇലവനില്‍ അവസരം നല്‍കി.
undefined
സണ്‍റൈസേഴ്‌സ്
കിംഗ്‌സ് ഇലവന്‍
11 കളിയിൽ 10 പോയിന്‍റ് വീതമാണ് ഇരു ടീമുകള്‍ക്കുമുള്ളത്. സീസണിൽ ഏറ്റവും മികച്ച നെറ്റ് റൺറേറ്റുള്ള സൺറൈസേഴ്‌സ് നാലാം സ്ഥാനത്താണ്. നെഗറ്റീവ് നെറ്റ് റൺറേറ്റുള്ള കിംഗ്‌സ് ഇലവന്‍ അഞ്ചാമതും. ഇരുടീമുകളും നേരത്തേ ഏറ്റുമുട്ടിയപ്പോള്‍ പഞ്ചാബ് ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ഓസ്ട്രേലിയയിലേക്ക് മടങ്ങും മുന്‍പ് ഒരിക്കല്‍ കൂടി സൺറൈസേഴ്‌സിനെ ജയിപ്പിക്കാനാണ് ഡേവിഡ് വാര്‍ണര്‍ ഇറങ്ങുന്നത്.