നിമയമങ്ങള്‍ ഇപ്പോള്‍ കര്‍ശനമായി നടപ്പാക്കുന്ന ബിസിസിഐ കിംഗ്സ് ഇലവനെ ഒരു വര്‍ഷത്തേക്ക് വിലക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടമയെ ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചതോടെ ടീമിനെതിരെ നടപടി വന്നേക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്
ടോക്കിയോ: ഐപിഎല്‍ ടീമായ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ സഹഉടമയും പ്രമുഖ ബിസിനസുകാരനുമായ നെസ് വാദിയക്ക് ജപ്പാനില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ. അനധികൃതമായി കഞ്ചാവ് കടത്തിയതിനാണ് നെസിനെ ജപ്പാനില്‍ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് 25 ഗ്രാം കഞ്ചാവുമായി നെസ് അറസ്റ്റിലായത്.
ജപ്പാനിലെ ഹോക്കെയ്ഡോ ദ്വീപിലെ ന്യൂ ചിറ്റോസ് വിമാനത്താവളത്തില്‍ വച്ചാണ് നെസ് അറസ്റ്റിലായത്. പിടിക്കപ്പെട്ട സമയത്ത് കഞ്ചാവ് കെെവശമുണ്ടെന്ന് സമ്മതിച്ച നെസ് പക്ഷേ അത് തന്‍റെ സ്വകാര്യ ആവശ്യനുള്ളതാണെന്നാണ് പറഞ്ഞത്. എന്നാല്‍, വാദിയയുടെ കഞ്ചാവ് കേസ് ഐപിഎല്‍ ടീമായ കിംഗ്സ് ഇലവനും തിരിച്ചടിയാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നിമയമങ്ങള്‍ ഇപ്പോള്‍ കര്‍ശനമായി നടപ്പാക്കുന്ന ബിസിസിഐ കിംഗ്സ് ഇലവനെ ഒരു വര്‍ഷത്തേക്ക് വിലക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടമയെ ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചതോടെ ടീമിനെതിരെ നടപടി വന്നേക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ, കിംഗ്സ് ഇലവന്‍റെ മറ്റൊരു ഉടമയായ പ്രീതി സിന്‍റ നെസ് വാദിയ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് കേസ് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഈ പരാതി പിന്‍വലിക്കുകയായിരുന്നു.