വെടിക്കെട്ട് താരത്തിന് കുടുക്കിട്ടത് ജയത്തില്‍ നിര്‍ണായകമായെന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിന്‍. ആറ് വിക്കറ്റിനായിരുന്നു പഞ്ചാബിന്‍റെ ജയം.
മൊഹാലി: സണ്‍റൈസേഴ്‌സ് ഓപ്പണര്‍ ഡേവിഡ് വാർണറിനെതിരെ കൃത്യമായി പന്തെറിയാൻ കഴിഞ്ഞത് ജയത്തിൽ നിർണായകമായെന്ന് പഞ്ചാബ് ക്യാപ്റ്റൻ ആർ അശ്വിൻ. ടീമിന്‍റെ പ്രകടനത്തിൽ തൃപ്തനാണെന്നും അശ്വിൻ പറഞ്ഞു. അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും കൂറ്റനടികള്‍ പുറത്തെടുക്കാന്‍ വാര്‍ണറെ കിംഗ്‌സ് ഇലവന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. വാർണർ 62 പന്തിൽ 70 റൺസുമായി പുറത്താവാതെനിന്നു.
ഐ പി എല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബ് നാലാം ജയമാണ് സ്വന്തമാക്കിയത്. പഞ്ചാബ് ആറ് വിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപിച്ചു. ഹൈദരാബാദിന്‍റെ 150 റൺസ് ഒരു പന്ത് ശേഷിക്കേയാണ് പഞ്ചാബ് മറികടന്നത്. അര്‍ദ്ധ സെഞ്ചുറി നേടിയ കെ എൽ രാഹുലിന്‍റെയും മായങ്ക് അഗർവാളിന്‍റെയും പ്രകടനമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ജയം സമ്മാനിച്ചത്.
രാഹുൽ 53 പന്തിൽ 71 നോട്ടൗട്ട്. ഏഴ് ഫോറും ഒരു സിക്സും പറത്തി. മായങ്ക് 43 പന്തിൽ മൂന്ന് വീതം ഫോറും സിക്സുമായി 55 റണ്‍സെടുത്തു. ഗെയ്ൽ 16ന് മടങ്ങിയതിന് ശേഷം ഒത്തുചേർന്ന രാഹുലും മായങ്കും രണ്ടാംവിക്കറ്റിന് നേടിയത് 114 റൺസ്. ഡേവിഡ് വാർണറുടെ അർധസെഞ്ച്വറിയുടെ മികവിലാണ് ഹൈദരാബാദ് 150ൽ എത്തിയത്.