കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികിനും ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയ്ക്കും ഒരിക്കലും നല്ല ഓര്‍മകളല്ല ഈ ഐപിഎല്‍ നല്‍കുന്നത്. ഇരുവര്‍ക്കും ഇതുവരെ മികച്ച പ്രകടനമൊന്നും നടത്താന്‍ സാധിച്ചിട്ടില്ല.
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികിനും ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയ്ക്കും ഒരിക്കലും നല്ല ഓര്‍മകളല്ല ഈ ഐപിഎല്‍ നല്‍കുന്നത്. ഇരുവര്‍ക്കും ഇതുവരെ മികച്ച പ്രകടനമൊന്നും നടത്താന്‍ സാധിച്ചിട്ടില്ല. കാര്‍ത്തികിന്റെ ക്യാപ്റ്റന്‍സിയും പലപ്പോഴായി വിമര്‍ശിക്കപ്പെടുന്നു. മാത്രമല്ല, കഴിഞ്ഞ അഞ്ച് മത്സരവും തോറ്റ നൈറ്റ് റൈഡേഴ്‌സ് പ്ലേഓഫ് കളിക്കുമോയെന്ന് സംശയമാണ്. ഇതിനെല്ലാം പരിഹാരം കാണാന്‍ പുതിയ തന്ത്രവുമായിട്ട് ഇറങ്ങിയിരിക്കുകയാണ് ടീം മാനേജ്‌മെന്റ്.
ഇനിയുള്ള നാല് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് പ്ലേഓഫ് സാധ്യതയുള്ളൂ. അതുക്കൊണ്ടുതന്നെ കാര്‍ത്തികിനേയും ഉത്തപ്പയേയും ഫോം തിരിച്ചെടുക്കാന്‍ വേണ്ടി വിശ്രമത്തില്‍ പ്രവേശിക്കാന്‍ പറഞ്ഞിരിക്കുകയാണ് കൊല്‍ക്കത്ത മാനേജ്‌മെന്റ്. 25ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ ടീമിനൊപ്പം ചേര്‍ന്നാല്‍ മതിയെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കിയ നിര്‍ദേശം.
10 മത്സരങ്ങളില്‍ നിന്ന് 117 റണ്‍സാണ് കാര്‍ത്തിക് ഇതുവരെ നേടിയത്. ഉത്തപ്പ 31.42 ശരാശരിയില്‍ 220 റണ്‍സാണ് നേടിയത്. മാത്രമല്ല, അവസാന സണ്‍റൈസേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ ഉത്തപ്പയെ പരിഗണിച്ചിരുന്നില്ല. ഇരുവര്‍ക്കും പുറമെ നിഖില്‍ നായ്ക്, ശ്രീകാന്ത് മുണ്ഡെ, പൃഥ്വി രാജ് എന്നിവര്‍ക്കും റിലാക്‌സ് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട്.