കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. 151 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ പഞ്ചാബ് സ്വന്തമാക്കി.
മൊഹാലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. 151 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ പഞ്ചാബ് സ്വന്തമാക്കി. അര്‍ദ്ധ സെഞ്ചുറി നേടിയ കെ എല്‍ രാഹുലും(71) മായങ്ക് അഗര്‍വാളുമാണ്(55) വിജയശില്‍പികള്‍. സണ്‍റൈസേഴ്‌സിനായി സന്ദീപ് രണ്ടും റാഷിദും കൗളും ഓരോ വിക്കറ്റും വീഴ്‌ത്തി.
മറുപടി ബാറ്റിംഗില്‍ കിംഗ്‌സ് ഇലവന് തുടക്കത്തിലെ ക്രിസ് ഗെയ്‌ലിനെ(16) നഷ്ടമായി. റാഷിദ് ഖാന്‍റെ നാലാം ഓവറിലെ ആദ്യ പന്തില്‍ ഹൂഡയ്ക്ക് ക്യാച്ച്. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രാഹുല്‍ 34 പന്തിലും മായങ്ക് 40 പന്തിലും അര്‍ദ്ധ സെഞ്ചുറിയിലെത്തി. 16-ാം ഓവറില്‍ മായങ്കിനെ യുസഫ് പത്താന്‍ നിലത്തിട്ടിരുന്നു. എന്നാല്‍ 18-ാം ഓവറിലെ ആദ്യ പന്തില്‍ സന്ദീപ് ശര്‍മ്മയെ സിക്‌സടിക്കാന്‍ ശ്രമിച്ച് മായങ്ക്(55) പുറത്തായി. അവസാന പന്തില്‍ മില്ലറും(1) പുറത്ത്.
undefined
19-ാം ഓവറിലെ അവസാന പന്തില്‍ മന്ദീപ് സിംഗിനെ കൗള്‍ പുറത്താക്കിയതോടെ മത്സരം അവസാന ഓവറിലേക്ക് നീണ്ടു. സിക്‌സറിനുള്ള മന്ദീപിന്‍റെ ശ്രമം ഹൂഡയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. അവസാന ഓവറില്‍ 11 റണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. നബിയുടെ അവസാന ഓവറില്‍ ഈ ലക്ഷ്യം രാഹുലും കറണും ചേര്‍ന്ന് സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് മുടന്തിനീങ്ങിയ ഇന്നിംഗ്‌സിനൊടുവില്‍ നാല് വിക്കറ്റിന് 150 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറാണ്(70) ടോപ് സ്‌കോറര്‍. മുജീബ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ ബെയര്‍സ്റ്റോ(1) അശ്വിന്‍റെ കൈകളില്‍ അവസാനിച്ചു. പവര്‍പ്ലേയില്‍ 27 റണ്‍സ് മാത്രമാണ് സണ്‍റൈസേഴ്‌സ് നേടിയത്. അശ്വിന്‍റെ 11-ാം ഓവറില്‍ രാഹുല്‍ പിടിച്ച് വിജയ് പുറത്തായി. എടുക്കാനായത് 27 പന്തില്‍ 26 റണ്‍സ്.
വൈകാതെ വാര്‍ണറുമായുള്ള ആശയക്കുഴപ്പത്തില്‍ നബി(7 പന്തില്‍ 12) റണ്‍ഔട്ടായി. അര്‍ദ്ധ സെഞ്ചുറി തികയ്‌ക്കാന്‍ വാര്‍ണര്‍ക്ക് വേണ്ടിവന്നത് 49 പന്തുകള്‍. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ മനീഷ് പാണ്ഡെയെ(19) ഷമി പുറത്താക്കി. ഒടുവില്‍ സണ്‍റൈസേഴ്‌സ് പൊരുതാവുന്ന സ്‌കോറിലെത്തി. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വാര്‍ണറും( 62 പന്തില്‍ 70) ഹൂഡയും(മൂന്ന് പന്തില്‍ 14) പുറത്താകാതെ നിന്നു. മുജീബും ഷമിയും അശ്വിനും ഓരോ വിക്കറ്റ് വീഴ്‌ത്തി.