ആരാധകരെ തന്‍റെ പതിവ് ശൈലിയില്‍ ചിരിപ്പിക്കുകയാണ് വീഡിയോയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ യൂണിവേഴ്‌സല്‍ ബോസ്.
മൊഹാലി: ടി20 ക്രിക്കറ്റിലെ യൂണിവേഴ്‌സല്‍ ബോസാണ് ജമൈക്കന്‍ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ല്‍. ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള ഗെയ്‌ലിന്‍റെ അവസാന സീസണാകും ഇക്കുറി എന്നാണ് വിലയിരുത്തല്‍. വരുന്ന സെപ്‌റ്റംബറില്‍ 40 വയസ് തികയും യൂണിവേഴ്‌സല്‍ ബോസിന്. കഴിഞ്ഞ സീസണ്‍ മുതല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിലാണ് ഗെയ്‌ല്‍ കളിക്കുന്നത്.
അതുകൊണ്ട് തന്നെ ഐപിഎല്‍ 12-ാം എഡിഷന്‍ ഗെയ്‌ലിനും കിംഗ്‌സ് ഇലവനും പ്രധാനമാണ്. ഇതിനാല്‍ ഒരു തകര്‍പ്പന്‍ വീഡിയോയിലൂടെയാണ് ഗെയ്‌ലിനെ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അവതരിപ്പിച്ചത്. 'യൂണിവേഴ്‌സല്‍ ബോസ് ഈസ് ബാക്ക് ' എന്ന് സ്വയം വിശേഷിപ്പിക്കുന്നു ഗെയ്‌ല്‍ വീഡിയോയില്‍. ആരാധകരെ ചിരിപ്പിക്കാന്‍ വിന്‍ഡീസ് താരങ്ങളുടെ പതിവ് പൊടിക്കൈകളും ദൃശ്യത്തില്‍ കാണാം.
Dekho, vo aa gaya ❤ pic.twitter.com/pCpGYmO1PV
— Kings XI Punjab (@lionsdenkxip)
ഐപിഎല്ലില്‍ 112 മത്സരങ്ങള്‍ കളിച്ച ഗെയ്‌ല്‍ 3996 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഒരു വിദേശ താരത്തിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടയാണിത്. നാല് സെഞ്ചുറിയും 24 അര്‍ദ്ധ സെഞ്ചുറിയും ഗെയ്‌ലിനുണ്ട്. ഐപിഎല്‍ കരിയറില്‍ 292 സിക്‌സുകളും ഗെയ്‌ലിന്‍റെ പേരിലുണ്ട്. കഴിഞ്ഞ സീസണില്‍ കിംഗ് ഇലവനായി 11 മത്സരങ്ങളില്‍ നിന്ന് 146 സ്‌ട്രൈക്ക് റേറ്റില്‍ 360 റണ്‍സ് അടിച്ചുകൂട്ടി.