മുംബൈ കൊല്‍ക്കത്തയെ കീഴടക്കിയാല്‍ ഹൈദരാബാദ് ഐപിഎല്ലില്‍ പുതിയ ചരിത്രമെഴുതും

By Web Team  |  First Published May 5, 2019, 7:27 PM IST

നിലവില്‍ ഹൈദരാബാദിന് 12 കളികളില്‍ 12 പോയന്റും കൊല്‍ക്കത്തക്ക് 13 കളികളില്‍ 12 പോയന്റുമാണുള്ളത്.   ഇന്ന് മുംബൈയോട് തോറ്റാല്‍ കൊല്‍ക്കത്തക്കും 14 കളികളില്‍ 12 പോയന്റാവും.


മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ കീഴടക്കിയാല്‍ അധികം കൂട്ടലും കിഴിക്കലുമില്ലാതെ കൊല്‍ക്കത്ത പ്ലേ ഓഫിലെ നാലാമത്തെ ടീമാവും. എന്നാല്‍ കൊല്‍ക്കത്തയെ മുംബൈ തോല്‍പ്പിച്ചാല്‍ ഹൈദരാബാദ് പ്ലേ ഓഫിലെത്തുമെന്ന് മാത്രമല്ല ഐപിഎല്ലിന്റെ 12 സീസണുകളിലെയും അപൂര്‍വതക്കും അത് കാരണമാകും.

നിലവില്‍ ഹൈദരാബാദിന് 12 കളികളില്‍ 12 പോയന്റും കൊല്‍ക്കത്തക്ക് 13 കളികളില്‍ 12 പോയന്റുമാണുള്ളത്.   ഇന്ന് മുംബൈയോട് തോറ്റാല്‍ കൊല്‍ക്കത്തക്കും 14 കളികളില്‍ 12 പോയന്റാവും. മികച്ച നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ഹൈദരാബാദ് പ്ലേ ഓഫ് കളിക്കും. അങ്ങനെ സംഭവിച്ചാല്‍ ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാവും 12 പോയന്റ് മാത്രമുള്ള ഒരു ടീം പ്ലേ ഓഫിലെത്തുന്നത്.

Latest Videos

ഇന്ന് മുംബൈയെ അവരുടെ ഗ്രൗണ്ടില്‍ കീഴടക്കുക എന്നത് കൊല്‍ക്കത്തയെ സംബന്ധിച്ചിടത്തോളം അത്ര അനായാസമാവില്ലെന്നാണ് കരുതുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്തക്കെതിരെ 75 ശതമാനം മത്സരങ്ങളിലും വിജയിച്ച ചരിത്രമാണ് മുംബൈക്കുള്ളത്. ഐപിഎല്ലിലെ തന്നെ രണ്ടു ടീമുകള്‍ക്കിടയിലെ ഏറ്റവും മികച്ച വിജയശതമാനമാണിത്. വാംഖഡെയില്‍ കൊല്‍ക്കത്തക്ക് ഇതുവരെ ജയിക്കാനായത് ആകട്ടെ ഒരേയൊരു മത്സരവും.

click me!