നാളെ രാജസ്ഥാന്‍ റോയല്‍സിനെ നേരിടുന്ന മുംബൈ ഇന്ത്യന്‍സിന് ശുഭ സൂചന. പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം നഷ്ടമായ അവരുടെ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തും. രോഹിത്തിന്റെ അഭാവത്തില്‍ കഴിഞ്ഞ മത്സരത്തില്‍ കീറണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിച്ചത്.
മുംബൈ: നാളെ രാജസ്ഥാന്‍ റോയല്‍സിനെ നേരിടുന്ന മുംബൈ ഇന്ത്യന്‍സിന് ശുഭ സൂചന. പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം നഷ്ടമായ അവരുടെ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തും. രോഹിത്തിന്റെ അഭാവത്തില്‍ കഴിഞ്ഞ മത്സരത്തില്‍ കീറണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിച്ചത്. പൊള്ളാര്‍ഡിന്റെ ബാറ്റിങ് കരുത്തില്‍ മുംബൈ വിജയിച്ചെങ്കിലും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ അത്ര നല്ല അഭിപ്രായമായിരുന്നില്ല.
എന്നാല്‍ നാളെ രോഹിത്ത് ടീമിനെ നയിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് ട്വിറ്ററില്‍ വ്യക്തമാക്കി. രോഹിത് പരിശീലനം ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്താണ് മുംബൈ കാര്യം വ്യക്തകമാക്കിയത്. മുംബൈ കോച്ചിങ് സ്റ്റാഫില്‍ അംഗമായ സഹീര്‍ ഖാനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
" is definitely available for selection." confirms the Hitman's availability for tomorrow's game against RR. pic.twitter.com/v1CnGWYABO
— Mumbai Indians (@mipaltan)
രോഹിത് ടീമില്‍ തിരിച്ചെത്തുമ്പോള്‍ സിദ്ധേഷ് ലാഡ് പുറത്തിരിക്കും. പഞ്ചാബിനെതിരെ 13 പന്തില്‍ 15 റണ്‍സാണ് ലാഡ് നേടിയിരുന്നത്. രോഹിത്തിന്റെ കീഴില്‍ പൊള്ളാര്‍ഡ് വീണ്ടും നാലാം സ്ഥാനത്ത് കളിക്കുമോ എന്നുള്ളതാണ് ഇനി കണ്ടറിയേണ്ടത്.