പരിക്കേറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആന്ദ്രേ റസ്സലിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സൂചന നല്‍കി ദിനേശ് കാര്‍ത്തിക്. ട്വിറ്ററില്‍ നൈറ്റ് റൈഡേഴ്സിന്‍റെ ഔദ്യോഗിക അക്കൌണ്ട് വഴിയാണ് ക്യാപ്റ്റനായ കാര്‍ത്തിക് കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കൊല്‍ക്കത്ത: പരിക്കേറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആന്ദ്രേ റസ്സലിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സൂചന നല്‍കി ദിനേശ് കാര്‍ത്തിക്. ട്വിറ്ററില്‍ നൈറ്റ് റൈഡേഴ്സിന്‍റെ ഔദ്യോഗിക അക്കൌണ്ട് വഴിയാണ് ക്യാപ്റ്റനായ കാര്‍ത്തിക് കാര്യങ്ങള്‍ വ്യക്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ താരം കളിക്കുമെന്ന് ട്വീറ്റില്‍ കാര്‍ത്തിക് പറയുന്നു.
ട്വീറ്റ് ഇങ്ങനെ... കഴിഞ്ഞ ദിവസം റസ്സലിനെ എക്സ്- റെ ടെസ്റ്റിന് വിധേയനാക്കിയിരുന്നു. പരിക്കേറ്റിട്ട് 24 മണിക്കൂര്‍ പോലും ആയിട്ടില്ല. അതുക്കൊണ്ട് തന്നെ ഞങ്ങള്‍ അദ്ദേഹത്തെ വീക്ഷിച്ചുക്കൊണ്ടിരിക്കുകയാണ്. നാളെ ബാംഗ്ലൂരിനെതിരായ താരം കളിക്കുമെന്നും കാര്‍ത്തിക് ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
"He went for a preliminary x-ray yesterday. To be fair, it has not even been 24 hours since the incident. We are monitoring him." 🗣
Skipper clears the air over 's availability for ! 🤞 pic.twitter.com/EnwilbYF3q
കൊല്‍ക്കത്തയുടെ മാച്ച് വിന്നറാണ് റസ്സല്‍. പ്രതീക്ഷയില്ലാത്ത അവസരങ്ങളില്‍ പോലും റസ്സല്‍ രണ്ടിലധികം തവണ കൊല്‍ക്കത്തയുടെ രക്ഷകനായിട്ടുണ്ട്. എന്നാല്‍ ടീം മറ്റുള്ള താരങ്ങളേക്കാള്‍ കൂടുതല്‍ റസ്സലിനെ ആശ്രയിക്കുന്നുണ്ടെന്നുള്ളത് മറ്റൊരു സത്യം.