മധ്യനിര തകര്‍ന്നു; ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സിന് തോല്‍വി

By Web Team  |  First Published Apr 14, 2019, 11:47 PM IST

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 39 റണ്‍സ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 18.5 ഓവറില്‍ 116ന് എല്ലാവരും പുറത്തായി.


ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 39 റണ്‍സ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 18.5 ഓവറില്‍ 116ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കഗിസോ റബാദ, മൂന്ന് വിക്കറ്റ് വീതം നേടിയ കീമോ പോള്‍, ക്രിസ് മോറിസ് എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്. 

ഡേവിഡ് വാര്‍ണര്‍ (47 പന്തില്‍ 51), ജോണി ബെയര്‍സ്‌റ്റോ (31 പന്തില്‍ 41) എന്നിവര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടെത്തിയര്‍വക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. തുടര്‍ന്നെത്തിയ ഒരാളും രണ്ടക്കം കണ്ടില്ല. കെയ്ന്‍ വില്യംസണ്‍ (3), റിക്കി ഭുയി (7), വിജയ് ശങ്കര്‍ (1), ദീപക് ഹൂഡ (3), റാഷിദ് ഖാന്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

Latest Videos

നേരത്തെ, കോളിന്‍ മണ്‍റോ (24 പന്തില്‍ 40), ശ്രേയാസ് അയ്യര്‍ (40 പന്തില്‍ 45) എന്നിവരാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. പൃഥ്വി ഷാ (4), ശിഖര്‍ ധവാന്‍ (7), ഋഷഭ് പന്ത് (23), ക്രിസ് മോറിസ് (4), കീമോ പോള്‍ (7) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോള്‍ തന്നെ പൃഥ്വി ഷായേയും ധവാനേയും ഡല്‍ഹിക്ക് നഷ്ടമായി. പിന്നീട് മണ്‍റോ- ശ്രേയാസ് സഖ്യം നേടിയ 49 റണ്‍സാണ് ഡല്‍ഹി കരകയറ്റിയത്. അക്‌സര്‍ പട്ടേല്‍ (14), കഗിസോ റബാദ (2) പുറത്താവാതെ നിന്നു.

click me!