അന്ന് ധോണിയുടെ ശകാരം, ഇന്ന് കൈയടി; കൊല്‍ക്കത്തക്കെതിരെ റെക്കോര്‍ഡിട്ട് ചാഹര്‍

By Web Team  |  First Published Apr 9, 2019, 11:37 PM IST

നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ചാഹര്‍ 20 ഡോട്ട് ബോളുകളാണ് എറിഞ്ഞത്. ചാഹറിന്റെ നാലു പന്തില്‍ മാത്രമാണ് കൊല്‍ക്കത്ത ബാറ്റ്സ്നമാന്‍മാര്‍ക്ക് സ്കോര്‍ ചെയ്യാനായാത്.


ചെന്നൈ: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിനെതിരെ തുടര്‍ച്ചയായി രണ്ട് നോ ബോളുകളെറിഞ്ഞ് ധോണിയുടെ ശകാരം കേട്ട ദീപക് ചാഹര്‍ കൊല്‍ക്കത്തക്കെതിരെ ബൗളിംഗില്‍ പുതിയ റെക്കോര്‍ഡിട്ടു. കൊല്‍ക്കത്തയുടെ തലയറുത്ത ബൗളിംഗ് പ്രകടനത്തിലൂടെ ഓപ്പണിംഗ് സ്പെല്ലില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചാഹര്‍ ഐപിഎല്ലില്‍ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകളെറിയുന്ന ബൗളറെന്ന റെക്കോര്‍ഡാണ് സൃഷ്ടിച്ചത്.

നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ചാഹര്‍ 20 ഡോട്ട് ബോളുകളാണ് എറിഞ്ഞത്. ചാഹറിന്റെ നാലു പന്തില്‍ മാത്രമാണ് കൊല്‍ക്കത്ത ബാറ്റ്സ്നമാന്‍മാര്‍ക്ക് സ്കോര്‍ ചെയ്യാനായാത്. നാലോവറില്‍ 19 ഡോട്ട് ബോളുകളെറിഞ്ഞ് ഒരു വിക്കെറ്റെടുത്ത ആശിഷ് നെഹ്റയുടെയും മുനാഫ് പട്ടേലിന്റെയും റെക്കോര്‍ഡാണ് ചാഹര്‍ മറികടന്നത്.

Latest Videos

ആദ്യ ഓവറില്‍ ഓവര്‍ ത്രോയിലൂടെ ബൗണ്ടറി അടക്കം ആറ് റണ്‍സ് വഴങ്ങിയ ചാഹര്‍ തന്റെ രണ്ടാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. മൂന്നാം ഓവറില്‍ ഉത്തപ്പ രണ്ട് ബൗണ്ടറിയടിച്ചെങ്കിും ഉത്തപ്പയെ വീഴ്ത്തി ചാഹര്‍ തിരിച്ചടിക്കുകയും ചെയ്തു. ആന്ദ്രെ റസല്‍ ക്രീസില്‍ നില്‍ക്കെ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ചാഹര്‍ ഒറു സിക്സ് മാത്രമാണ് വഴങ്ങിയത്. അവസാന ബാറ്റ്സ്മാനായിരുന്നു നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ എന്നതിനാല്‍ ആദ്യ നാലു പന്തിലും റസല്‍ സിംഗിളെടുത്തിരുന്നില്ല. ഇതും ചാഹറിന്റെ റെക്കോര്‍ഡ് നേട്ടത്തില്‍ നിര്‍ണായകമായി.

click me!