ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിരാട് കോലിയുടെ ഫോമിനെ കുറിച്ച് പലര്‍ക്കും വിവിധ അഭിപ്രായങ്ങളാണ്. നായകനായും ബാറ്റിങ്ങിലും കോലിക്ക് തിളങ്ങാന്‍ സാധിച്ചിട്ടില്ല. പലരും വ്യത്യസ്ഥ അഭിപ്രായങ്ങളാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്.
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിരാട് കോലിയുടെ ഫോമിനെ കുറിച്ച് പലര്‍ക്കും വിവിധ അഭിപ്രായങ്ങളാണ്. നായകനായും ബാറ്റിങ്ങിലും കോലിക്ക് തിളങ്ങാന്‍ സാധിച്ചിട്ടില്ല. പലരും വ്യത്യസ്ഥ അഭിപ്രായങ്ങളാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞത് താരത്തിന് ഐപിഎല്ലില്‍ വിശ്രമം നല്‍കണമെന്നാണ്.
എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍ പറഞ്ഞത് ഐപിഎല്ലിലെ ഫോം കോലിയെ ലോകകപ്പില്‍ ബാധിക്കില്ലെന്നാണ്. മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഡിനും മറിച്ചൊന്നുമല്ല പറയാനുള്ളത്. ഐപിഎല്ലില്‍ മോശം പ്രകടനമെങ്കിലും ലോകകപ്പ് ആവുമ്പോഴേക്കും തിരിച്ചെത്തുമെന്നാണ് ഹോഗ് പറയുന്നത്. ഹോഗ് തുടര്‍ന്നു... ഐപിഎല്ലിലെ മോശം ഫോം ലോകകപ്പില്‍ കോലിയെ ബാധിക്കുമെന്ന് തോന്നുന്നില്ല. കോലി ലോകകപ്പില്‍ എങ്ങനെ കളിക്കുമെന്നോര്‍ത്ത് ആരും വിഷമിക്കേണ്ടതില്ല. ഹോഗ് പറഞ്ഞു നിര്‍ത്തി.
ശനിയാഴ്ച കിങ്‌സ് ഇലവന്‍ പഞ്ചാബുമായിട്ടാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ ആര്‍സിബിക്ക് വരുന്ന മത്സരങ്ങളൊക്കെ ജയിക്കേണ്ടത് അത്യാവശ്യമാണ്.