ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ കൃത്യമായ തീരുമാനങ്ങളെടുക്കുന്നു. മുന്നില്‍ നിന്ന് പട നയിക്കുന്ന നായകനാണ് യുവതാരമെന്നും ഹോഗ്.
ഡല്‍ഹി: ഐപിഎല്‍ 12-ാം സീസണിലെ ഇഷ്‌ട നായകന്‍ ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെന്ന് മുന്‍ ഓസീസ് സ്‌പിന്നർ ബ്രാഡ് ഹോഗ്. യുവതാരമായ ശ്രേയസ് നായകനായും ബാറ്റ്സ്‌മാനായും മികവ് കാട്ടുന്നു. ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ കൃത്യമായ തീരുമാനങ്ങളെടുക്കുന്നു. മുന്നില്‍ നിന്ന് പട നയിക്കുന്ന നായകനാണ് ശ്രേയസെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു.
ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹി കാപിറ്റല്‍സ്. ബാറ്റ് കൊണ്ടും തിളങ്ങുന്ന ശ്രേയസ് 11 മത്സരങ്ങളില്‍ 281 റണ്‍സ് അടിച്ചുകൂട്ടി. ശിഖര്‍ ധവാന്‍, ഇശാന്ത് ശര്‍മ്മ അടക്കമുള്ള സീനിയര്‍ താരങ്ങളുണ്ടെങ്കിലും പൃഥ്വി ഷാ, ഋഷഭ് പന്ത്, കാഗിസോ റബാഡ തുടങ്ങിയ യുവനിരയാണ് ഡല്‍ഹിയുടെ കരുത്ത്. വെറും 24 വയസ് മാത്രമാണ് ഡല്‍ഹിയെ വിജയവഴിയില്‍ നയിക്കുന്ന നായകന്‍ ശ്രേയസിനുള്ളത്.