ഐപിഎല്‍ കാലയളവില്‍ താരങ്ങള്‍ക്ക് പരുക്ക് പറ്റാതിരിക്കാനുള്ള നടപടികള്‍ ബിസിസിഐ സ്വീകരിച്ചിട്ടുണ്ട്. ലോകകപ്പ് ടീം പ്രഖ്യാപനവേളയില്‍ മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈ: ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതോടെ താരങ്ങള്‍ക്ക് പരുക്ക് പറ്റുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ വിവിധ ടീമുകളില്‍ കളിക്കുന്നതാണ് ഫിറ്റ്‌നസ് സംബന്ധിച്ച് ആശങ്കകള്‍ സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് പേസര്‍ ബൗളര്‍മാരുടെ കാര്യത്തിലാണ് പരുക്ക് നിഴലായി നില്‍ക്കുന്നത്.
എന്നാല്‍ ഐപിഎല്‍ കാലയളവില്‍ താരങ്ങള്‍ക്ക് പരുക്ക് പറ്റാതിരിക്കാനുള്ള നടപടികള്‍ ബിസിസിഐ സ്വീകരിച്ചിട്ടുണ്ട്. ലോകകപ്പ് ടീം പ്രഖ്യാപനവേളയില്‍ മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടീമിനെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ താരങ്ങളുടെ ഫിറ്റ്‌നസിന് ബിസിസിഐയും ഐപിഎല്‍ ഫ്രാഞ്ചൈസികളും കൂടുതല്‍ ശ്രദ്ധ കൊടുത്തേക്കും.
ഫിസിയോ പാട്രിക്കിനൊപ്പം ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് താരങ്ങളുടെ വര്‍ക്ക് ലോഡ് നിരീക്ഷിക്കുന്നുണ്ട്. താരങ്ങളുടെ വര്‍ക്ക് ലോഡ് നിരീക്ഷിക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ഫിസിയോകളുമായി നിരന്തരം ആശയവിനിമയം നടത്തുന്നതായും എം എസ് കെ പ്രസാദ് പറഞ്ഞു. ഇംഗ്ലണ്ടിലും വെയ്‌സിലുമായി മെയ് 30നാണ് ലോകകപ്പ് ആരംഭിക്കുന്നത്. മെയ് 12ന് ഐപിഎല്‍ അവസാനിക്കും.