ഐപിഎല്ലില്‍ ബേസില്‍ തമ്പിക്ക് നിരാശ; വിക്കറ്റില്ലാതെ മടക്കം

By Web Team  |  First Published May 9, 2019, 11:59 AM IST

ഡല്‍ഹിക്കെതിരെ ആദ്യ മൂന്നോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മികച്ച പ്രകടനം പുറത്തെടുത്ത ബേസിലിനെ പതിനേഴാം ഓവര്‍ ഏല്‍പ്പിക്കാന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണ്‍ തീരുമാനിക്കുകയായിരുന്നു.


വിശാഖപ്പട്ടണം: ഐപിഎല്ലില്‍ മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പിക്ക് നിരാശയുടെ സീസണ്‍. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരള താരത്തിന് വിക്കറ്റ് നേടാനായില്ല. ഡല്‍ഹിക്കെതിരായ എലിമിനേറ്ററിലെ നാലോവറില്‍ നാലോവറില്‍ 41 റണ്‍സാണ് ബേസില്‍ വഴങ്ങിയത്. ഋഷഭ് പന്താണ് ബേസിലിനെ കടന്നാക്രമിച്ചത്.

ഇത് ഹൈദരാബാദിന്‍റെ തോല്‍വിയില്‍ നിര്‍ണായകമായി. ബാംഗ്ലൂരിനെതിരെയും മുംബൈയ്ക്കെതിരെയും ആണ് നേരത്തേ ബേസില്‍ കളിച്ചത്. ഡല്‍ഹിക്കെതിരെ ആദ്യ മൂന്നോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മികച്ച പ്രകടനം പുറത്തെടുത്ത ബേസിലിനെ പതിനേഴാം ഓവര്‍ ഏല്‍പ്പിക്കാന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണ്‍ തീരുമാനിക്കുകയായിരുന്നു.

Game changer - Pant goes berserk in one Thampi over https://t.co/UoJL6QwuDe via

— gujjubhai (@gujjubhai17)

Latest Videos

നാലോവറില്‍ 42 റണ്‍സായിരുന്നു അപ്പോള്‍ ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ട് സിക്സറും രണ്ട് ബൗണ്ടറിയും അടക്കം ആ ഓവറില്‍ ഡല്‍ഹിക്കായി ഋ,ഭ് പന്ത് 22 റണ്‍സ് അടിച്ചുകൂട്ടിയതോടെ ഹൈദരാബാദ് കളി കൈവിട്ടു. നേരത്തെ ബാംഗ്ലൂരിനെതിരെ നാലോവറില്‍ 29  റണ്‍സും മുംബൈ ഇന്ത്യന്‍സിനെതിരെ നാലോവറില്‍ 40 റണ്‍സും വിട്ടുകൊടുത്തിരുന്ന ബേസില്‍ തമ്പിക്ക് വിക്കറ്റൊന്നും നേടാനായിരുന്നില്ല.

click me!