സൈനിയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ആര്‍സിബി ബൗളിങ് കോച്ച് ആശിഷ് നെഹ്‌റ

By Web Team  |  First Published Apr 19, 2019, 4:25 PM IST

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നാലാം പേസറുടെ കുറവുണ്ടെന്നുള്ളത് വാസ്തവമാണ്. പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ പിച്ചുകളില്‍. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. നവ്ദീപ് സൈനിയെ ടീമിലെടുക്കണമെന്ന് പലരും വാദിച്ചെങ്കിലും അതുണ്ടായില്ല.


ബംഗളൂരു: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നാലാം പേസറുടെ കുറവുണ്ടെന്നുള്ളത് വാസ്തവമാണ്. പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ പിച്ചുകളില്‍. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. നവ്ദീപ് സൈനിയെ ടീമിലെടുക്കണമെന്ന് പലരും വാദിച്ചെങ്കിലും അതുണ്ടായില്ല. എന്നാല്‍ പിന്നീട് സ്റ്റാന്‍ഡ് ബൈ പ്ലയറായി നവ്ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

താരത്തെ സ്റ്റാന്‍ഡ് ബൈ പ്ലയറായി ഉള്‍പ്പെടുത്തിയതില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളിങ് കോച്ച് ആശിഷ് നെഹ്‌റയും സന്തോഷത്തിലാണ്. നെഹ്‌റ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.. രണ്ട് മത്സരം കളിച്ചപ്പോഴേക്കും താരത്തിന്റെ ആത്മവിശ്വസം ഉയര്‍ന്നു. ആരും കരുതിയിരുന്നില്ല സൈനി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന്. ഐപിഎല്ലിന്റെ ഭംഗിയും ഇതുതന്നെയാണെന്ന് നെഹ്‌റ. 

Latest Videos

മുന്‍ ഇന്ത്യന്‍ താരം തുടര്‍ന്നു... എല്ലാ മത്സരത്തിലും അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കണമെന്നില്ല. ചിലപ്പോള്‍ റണ്‍സ് വിട്ടുകൊടുത്തേക്കാം. എന്നാല്‍ ഒരു പേസര്‍ക്ക് വേണ്ട എല്ലാ ഗുണങ്ങളും സൈനിയിലുണ്ട്. സൈനി ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് നോക്കൂ. ആദ്യ സ്റ്റാന്‍ഡ്‌ബൈ പ്ലയറാണ്. ഒരു പേസര്‍ക്ക് പരിക്കേറ്റാര്‍ താരത്തിന് ലോകകപ്പ് ടീമില്‍ കയറാനുള്ള സാധ്യത തുറന്നുകിടക്കുകയാണെന്നും നെഹ്‌റ പഞ്ഞുനിര്‍ത്തി.

click me!