ഒരിക്കലും ആഗ്രഹിച്ച തുടക്കമല്ല റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐപിഎല്ലില്‍ ലഭിച്ചത്. കളിച്ച ആറ് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇപ്പോഴും തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല.
ബംഗളൂരു: ഒരിക്കലും ആഗ്രഹിച്ച തുടക്കമല്ല റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐപിഎല്ലില്‍ ലഭിച്ചത്. കളിച്ച ആറ് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇപ്പോഴും തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. ഡിവില്ലിയേഴ്‌സിന്റെയും അവസ്ഥ വ്യത്യസ്ഥമല്ല. വിജയത്തിനടുത്തെത്തിയ ചില മത്സരങ്ങളുണ്ടായെങ്കിലും ആദ്യജയം ഇപ്പോഴും നേടാനായിട്ടില്ല.
ടീമിന്റെ മോശം പ്രകടനത്തിനൊരു കാരണം കണ്ടെത്തിയിരിക്കുകയാണ് എബി ഡിവില്ലിയേഴ്‌സ്. ഫീല്‍ഡിങ്ങിലെ മോശം പ്രകടനമാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്ന് ഡിവില്ലിയേഴ്‌സ് പറയുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം തുടര്‍ന്നു...''ടീം തോല്‍ക്കുന്നത് ഫീല്‍ഡിങ്ങിലെ മോശം പ്രകടനം കൊണ്ടാണ്. ഈ സീസണില്‍ ടീമിന്റെ ഫീല്‍ഡിങ് പ്രകടനം ശരാശരിക്കും താഴെയായിരുന്നു. എല്ലാ മത്സരങ്ങളിലും ഒന്നില്‍ കൂടുതല്‍ ക്യാച്ചുകള്‍ കൈവിട്ട് കളയുന്നുണ്ട്...''
''ശരിയാണ്, ചെറിയ വ്യത്യാസത്തിലാണ് ടീം പരാജയപ്പെടുന്നത്. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരെ ടീമിന് വിജയിക്കാന്‍ കഴിയുമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഒരിക്കലും അവസാന സ്ഥാനത്ത് നില്‍ക്കേണ്ടി വരുമായിരുന്നില്ല. എങ്കിലും ഞങ്ങള്‍ ഇപ്പോഴും മത്സരങ്ങളെ പോസിറ്റീവായി കാണുന്നു''വെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.