മൂന്ന് ദിവസം നീണ്ട തെരച്ചിൽ നടത്തിയിട്ടും സൂചനകളൊന്നും ലഭിക്കാതെ വന്നതോടെയാണ് സ്കൂളുകൾക്കും ഓഫീസുകൾക്കും അടക്കം അവധി പ്രഖ്യാപിക്കുന്നതടക്കമുള്ള കടുത്ത നടപടിയിലേക്ക് പൊലീസ് നിങ്ങിയത്
കെന്റക്കി: ദേശീയപാതയിലെ വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തയാളെ കണ്ടെത്താനാവാതെ പൊലീസ്. സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി. വീടിന് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പ്. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. കഴിഞ്ഞ ദിവസം നിരവധി വാഹനങ്ങൾക്ക് നേരെ വെടിയുതിർത്ത അക്രമിയെ കണ്ടെത്താൻ കഴിയാത്തതാണ് വലിയ രീതിയിലുള്ള ആശങ്ക പടർത്തിയിരിക്കുന്നത്. മൂന്ന് ദിവസം നീണ്ട തെരച്ചിൽ നടത്തിയിട്ടും സൂചനകളൊന്നും ലഭിക്കാതെ വന്നതോടെയാണ് സ്കൂളുകൾക്കും ഓഫീസുകൾക്കും അടക്കം അവധി പ്രഖ്യാപിക്കുന്നതടക്കമുള്ള കടുത്ത നടപടിയിലേക്ക് നീങ്ങാൻ പൊലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
32 പ്രായമുള്ള ജോസഫ് എ എന്നയാളാണ് അക്രമത്തിന് പിന്നിലെന്ന് കണ്ടെത്തിയെങ്കിലും അക്രമിയെ കണ്ടെത്താൻ കഴിയാത്തതാണ് ആശങ്ക പടർത്തിയത്. ഇയാളുടെ രേഖാചിത്രം പൊലീസ് ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്. ലെക്സിൻടണിന്റെ തെക്ക് ഭാഗത്തുള്ള ദേശീയപാതയിലാണ് ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് വെടിവയ്പ് നടന്നത്. സിറ്റി ഓഫ് ലണ്ടന് സമീപത്താണ് ഈ ദേശീയ പാത. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.
undefined
ഇന്റർ സ്റ്റേറ്റ് 75ൽ നിന്നാണ് പരിക്കേറ്റ ആളുകൾ പൊലീസ് സഹായം തേടിയത്. അക്രമിയുടെ കൈവശം ആയുധമുള്ളതിനാൽ ആളുകൾ സൂക്ഷിക്കണമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ദേശീയ പാതയ്ക്ക് സമീപത്തെ മരങ്ങൾക്കിടയിൽ നിന്നാണ് വെടിവയ്പുണ്ടായതെന്നാണ് ആക്രമിക്കപ്പെട്ടവർ വിശദമാക്കുന്നത്. മിക്ക വാഹനങ്ങളുടെ ചില്ലുകളും വെടിയേറ്റ് തകർന്ന നിലയിലാണുള്ളത്. സംഭവത്തിന് പിന്നാലെ അടച്ച ദേശീയ പാത മണിക്കൂറുകൾക്ക് ശേഷമാണ് യാത്രക്കാർക്ക് തുറന്ന് നൽകിയത്. മേഖലയിലെ ആളുകളോട് അക്രമി പിടിയിലാവുന്നത് വരെ പുറത്തിറങ്ങരുതെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ദാനിയൽ ബോൺ നാഷണൽ ഫോറസ്റ്റിന് സമീപത്തുള്ള ചെറുനഗരമായ ലണ്ടനിൽ ഏകദേശം 8000 പേരാണ് താമസിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം