വിമാനത്തിൽ മയക്കുമരുന്ന് കാരിയർ ഉണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്
ജോഹന്നാസ്ബർഗ്: എക്സ്റേ പരിശോധനയിൽ യുവതിയുടെ വയറ്റിൽ നിന്ന് കാപ്സ്യൂൾ രൂപത്തിൽ കൊക്കെയ്ൻ കണ്ടെത്തി. 60ലേറെ കാപ്സ്യൂളുകളാണ് കണ്ടെത്തിയത്. ബ്രസീലിലെ സാവോപോളോയിൽ നിന്നുള്ള വിമാനത്തിൽ മയക്കുമരുന്ന് കാരിയർ ഉണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. നമീബിയൻ സ്വദേശിയായ 30കാരിയാണ് അറസ്റ്റിലായത്.
ജോഹന്നാസ്ബർഗിലെ ഒആർ ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 30 കാരിയാണ് പിടിയിലായത്. ഇമിഗ്രേഷൻ പരിശോധനക്കിടെ സംശയം തോന്നി യുവതിയെ വിശദ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച് നടത്തിയ എക്സ്റേ പരിശോധനയിലാണ് യുവതിയുടെ വയറ്റിൽ കാപ്സ്യൂൾ രൂപത്തിൽ കൊക്കെയിൻ കണ്ടെത്തിയത്.
undefined
യുവതിയുടെ വിശദാംശങ്ങളോ പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ വിലയോ അധികൃതർ പുറത്തുവിട്ടിട്ടില്ല. യുവതിയുടെ ശരീരത്തിൽ നിന്ന് മയക്കുമരുന്ന് പുറത്തെടുത്തു കൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ പോലീസ് സർവീസ് ദേശീയ കമ്മീഷണർ ജനറൽ ഫാനി മസെമോള മയക്കുമരുന്ന് വേട്ടയെ അഭിനന്ദിച്ചു. ടാംബോ വിമാനത്താവളം കേന്ദ്രീകരിച്ച് ഒരു തരത്തിലുള്ള ക്രിമിനൽ പ്രവർത്തനവും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ടാംബോ വിമാനത്താവളത്തിൽ നിന്ന് 6.27 കോടി രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച സാവോപോളോയിൽ നിന്ന് യാത്ര ചെയ്ത ഒരാൾ ഹെഡ്‌ഫോണിനുള്ളിൽ ഒളിപ്പിച്ച കൊക്കെയ്‌നുമായി പിടിയിലായിരുന്നു. നൈജീരിയയിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റിൽ പോകാൻ തുടങ്ങുമ്പോഴാണ് പിടിയിലായത്. ഇതേ വിമാനത്താവളത്തിൽ ഒരു യുവതിയെയും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടികൂടി.
വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിൽ താമസിച്ചു; ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം