4 ദശാബ്ദത്തിനിടയില്‍ ആദ്യം; ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപര്‍വ്വതം തീ തുപ്പി തുടങ്ങി

By Web Team  |  First Published Nov 30, 2022, 3:16 PM IST

38 വര്‍ഷം മുന്‍പ് അവസാനമായ മൗനലോവ പൊട്ടിത്തെറിച്ചപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികം ജനമാണ് പ്രശ്ന ബാധിത മേഖലകളില്‍ നിലവില്‍ താമസിക്കുന്നത്.


ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപര്‍വ്വതമായ മൗനലോവ പൊട്ടിത്തെറിച്ചു. നാല് ദശാബ്ദത്തിനിടയില്‍ ആദ്യമായാണ് മൗലോവ പൊട്ടിത്തെറിക്കുന്നത്. ഹവായിലെ ബിഗ് ഐസ്ലന്‍ഡ് വാസികള്‍ക്ക് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മൗനലോവ പൊട്ടിത്തെറിച്ചാല്‍ ബിഗ് ഐസ്ലന്‍ഡിന് കാര്യമായ അപകട സാധ്യത ഇല്ലെങ്കിലും ജാഗ്രത പുലര്‍ത്താനാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.

യുഎസ് ജിയോളജിക്കല്‍ സര്‍വേ നല്‍കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ലാവ ഒഴുകുന്നത് ആര്‍ക്കും അപകടമുണ്ടാകുന്ന രീതിയില്‍ അല്ല. എങ്കിലും മൗനലോവയുടെ പൊട്ടിത്തെറിക്കുന്ന രീതിയിലുണ്ടാവുന്ന ഏത് മാറ്റവും ലാവാ പ്രവാഹത്തെ സാരമായി ബാധിക്കാമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. ഞായറാഴ്ച വൈകിയാണ് അഗ്നി പര്‍വ്വതം പൊട്ടിത്തെറിക്കാന്‍ ആരംഭിച്ചത്. വലിയ ഒറു ഭൂമി കുലുക്കത്തിന് പിന്നാലെയാിരുന്നു ഇതെന്നാണ് ഹാവിയിയന്‍ വോള്‍ക്കാനോ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനും ചുമതലക്കാരനുമായ കെന്‍ ഹോന്‍ പറയുന്നത്.

Latest Videos

undefined

ഇതിന് മുന്‍പ് അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ വലിയ രീതിയിലുള്ള ലാവാ പ്രവാഹമാണ് ഉണ്ടായത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ലാവാ പ്രവാഹം കുറയും. ഇതാണ് ഇതുവരേയും മൗനലോവയില്‍ കണ്ടിട്ടുള്ള രീതിയെന്നും വിദഗ്ധര്‍ പറയുന്നു. സമീപത്തുള്ള പട്ടണങ്ങളുട പരിസരത്തേക്ക് ലാവാ പ്രവാഹം എത്തണമെങ്കില്‍ ആഴ്ചകളോ മാസങ്ങളോ വേണ്ടി വരുമെന്നാണ് നിലവിലെ കണക്ക്.

38 വര്‍ഷം മുന്‍പ് അവസാനമായ മൗനലോവ പൊട്ടിത്തെറിച്ചപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികം ജനമാണ് പ്രശ്ന ബാധിത മേഖലകളില്‍ നിലവില്‍ താമസിക്കുന്നത്. പൊട്ടിത്തെറി സംബന്ധിച്ച് പ്രവചനങ്ങള്‍ക്കില്ലന്നും സംഭവിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് അതിവേഗം ജനങ്ങളെ അറിയിക്കുമെന്നും കെന്‍ ഹോന്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നു. ഈ ദ്വീപില്‍ താമസിക്കുന്നവരില്‍ ഏറിയ പങ്കും അഗ്നി പര്‍വ്വതിന് പരിസരത്തല്ല താമസിക്കുന്നത്. 

click me!