ക്രിസ്മസിനെ വരവേറ്റ് ലോകം; യുദ്ധം തക‍ർക്കപ്പെട്ട സ്ഥലങ്ങളിൽ പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് മാർപാപ്പ

By Web Team  |  First Published Dec 25, 2024, 9:10 AM IST

യുദ്ധവും അക്രമവും കാരണം തക‍ർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു.


യേശു ക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശം നൽകി. യുദ്ധവും അക്രമവും കാരണം തക‍ർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. 25 വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം തുറന്നതോടെ കത്തോലിക്കാ സഭയുടെ ജൂബിലി വിശുദ്ധ വർഷാഘോഷങ്ങൾക്കും തുടക്കമായി. ഈ കാലയളവിൽ 3.22 കോടി തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷ.

ലോകസമാധാനത്തിനായി ഭൂമിയിൽ അവതരിച്ച ദൈവപുത്രത്തനെ സ്മരിച്ച് ക്രിസ്മസ് ആഘോഷിക്കുകയാണ് വിശ്വാസികൾ. സംസ്ഥാനവും വിപുലമായ ക്രിസ്മസ് ആഘോഷങ്ങളാണ് നടക്കുന്നത്. ക്രിസ്മസിനെ വരവേറ്റ് സംസ്ഥാനത്തെ ദേവാലയങ്ങളിൽ തിരുപ്പിറവി ശ്രുശ്രൂഷകൾ നടന്നു. ക്രൈസ്തവ ദേവാലയങ്ങൾ പ്രാർത്ഥനയിൽ അലിഞ്ഞു. പാലക്കാട് പുൽക്കൂട് തകർത്തതിനേയും വയനാട് പുനരധിവാസം വൈകുന്നതിനേയും ലത്തീന് അതിരൂപതാ ആർച്ച് ബിഷപ്പ് ഡോക്ടർ തോമസ് ജെ.നെറ്റോ വിമർശിച്ചു. വന നിയ മഭേദഗതിക്കെതിരായ നിലപാട് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവർത്തിച്ചു. തൃശ്ശൂ‍ർ പാലയൂർ സെന്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്‍റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ശുശ്രൂഷകൾ.

Latest Videos

undefined

തിരുവനന്തപുരം പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ലത്തീന് അതിരൂപതാ ആര്‍ച്ച് ബിഷ്പ്പ് ഡോക്ടര്‍ തോമസ് ജെ നെറ്റോ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. കോട്ടയം പഴസ സെമിനാരിൽ ഓർത്തഡോക്സ് സഭയുടെ പരാമധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന. കൊച്ചി കരിങ്ങാച്ചിറ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ‍്രലില്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും മലങ്കര മെത്രാപ്പൊലീത്തയും നിയുക്ത സഭാധ്യക്ഷനുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത മുഖ്യ കാര്‍മികനായി. എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ മലങ്കര കാത്തോലിക്കാ സഭ മേജര് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ നേതൃത്വം. കോഴിക്കോട് താമരശ്ശേരിയിൽ മേരി മാതാ കത്തീഡ്രലിൽ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയലിന്‍റെ നേതൃത്വത്തിലായിരുന്നു തിരുപ്പിറവി ശുശ്രൂഷ.

click me!