കൊവിഡ്19: ഏറ്റവും ഗുരുതരമായ രോഗകാലം ഇനിയും വരാനിരിക്കുന്നു ലോകാരോഗ്യ സംഘടന

By Web Team  |  First Published Sep 18, 2020, 8:30 AM IST

 ഏറ്റവും ഗുരുതരമായ രോഗകാലം ഇനിയും വരാനിരിക്കുന്നുവെന്നും, ആരോഗ്യപ്രവർത്തകരുടെ സുരക്ഷയിൽ സർക്കാരുകൾ വീഴ്ച വരുത്തരുതെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.


ജനീവ: ലോകത്ത് കൊവി‍ഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. മൂന്നുകോടി 32 ലക്ഷത്തിലധികമാണ് ലോകത്തെ കൊവിഡ് രോഗികൾ. ഒന്‍പതര ലക്ഷത്തോളമാണ് ആകെ മരണം. ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഒന്നാമതുള്ള അമേരിക്കയിൽ 69 ലക്ഷത്തോളമാണ്. 52 ലക്ഷത്തിലധികം രോഗികളുള്ള ഇന്ത്യയാണ് രണ്ടാമത്.

അതിനിടെ കൊവിഡിൽ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തി. ഏറ്റവും ഗുരുതരമായ രോഗകാലം ഇനിയും വരാനിരിക്കുന്നുവെന്നും, ആരോഗ്യപ്രവർത്തകരുടെ സുരക്ഷയിൽ സർക്കാരുകൾ വീഴ്ച വരുത്തരുതെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.

Latest Videos

ലോകരാജ്യങ്ങളോട് നിർദ്ദേശിച്ചു. യൂറോപ്പിൽ സ്ഥിതി ഗുരുതരമാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. കൊവിഡ് ആദ്യഘട്ടമുണ്ടായ മാര്‍ച്ച് മാസത്തിലേതിനേക്കാൾ കൂടുതൽ രോഗികൾ യൂറോപ്പിലുണ്ടാകുന്നു. കഴിഞ്ഞയാഴ്ച്ച മാത്രം 3 ലക്ഷത്തിലധികം രോഗികളുണ്ടായത് ആശങ്കയുണ്ടാക്കുന്നതാണെന്നും  ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
 

click me!