ഭൂഗർഭ ജലം ശേഖരിക്കാൻ റിസർവോയറുകൾ, ഫ്രാൻസിൽ പ്രതിഷേധം, വൻകിട ഫാമുകളെ സഹായിക്കാനെന്ന് പ്രതിഷേധക്കാർ

By Web Team  |  First Published Jul 21, 2024, 11:03 AM IST

നിലവിൽ ശീതകാലത്ത് ഭൂഗർഭ ജലം പമ്പു ചെയ്ത് സൂക്ഷിക്കാനുള്ള തീരുമാനം വരുമാനം വലിയ കൃഷിയിടങ്ങളെ സഹായിക്കാനാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്


പാരീസ്: കാർഷികാവശ്യത്തിന് വെള്ളം ശേഖരിക്കാൻ റിസർവോയറുകൾ നിർമ്മിക്കുന്നതിനെതിരെ ഫ്രാൻസിൽ പ്രതിഷേധം. ശീതകാലത്ത് ഭൂഗർഭ ജലം പമ്പു ചെയ്ത് സൂക്ഷിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ഭൂഗ‌ർഭജലം അന്തരീക്ഷ താപനിലയിൽ ആവിയായിപ്പോകുമെന്നാണ് പരിസ്ഥിതി വാദികൾ വിശദമാക്കുന്നത്. ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ അഞ്ച് പ്രതിഷേധക്കാർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

പ്രതിഷേധക്കാർക്കെതിരെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. നാലായിരത്തോളം പ്രതിഷേധക്കാരാണ് ഫ്രാൻസിലെ ലാ റോച്ചെല്ലെയിലേക്ക് സംഘടിച്ചെത്തിയത്. ഉച്ച കഴിഞ്ഞതോടെ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു. പ്രതിഷേധക്കാർ കടകൾ തകർത്തതോടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സൂപ്പർ മാർക്കറ്റിന് നേരെയാണ് പ്രതിഷേധമുണ്ടായത്. ജലശ്രോതസുകളുടെ ഉപയോഗത്തേക്കുറിച്ചുള്ള ആശങ്ക അടുത്ത കാലത്ത് ഫ്രാൻസിൽ ഏറെയാണ്.

Latest Videos

നിലവിൽ ശീതകാലത്ത് ഭൂഗർഭ ജലം പമ്പു ചെയ്ത് സൂക്ഷിക്കാനുള്ള തീരുമാനം വരുമാനം വലിയ കൃഷിയിടങ്ങളെ സഹായിക്കാനാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. ശനിയാഴ്ച രാജ്യത്തെ വലിയ അരി വ്യാപാര ഗ്രൂപ്പിനെതിരെയാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. മാർച്ച് മാസത്തിലും സമാന രീതിയിലുള്ള പ്രതിഷേധം ഇവിടെ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഒളിംപിക്സ് മത്സരങ്ങൾക്കായി രാജ്യം ഒരുങ്ങുന്നതിനിടെയാണ് നിലവിലെ പ്രതിഷേധമെന്നതാണ് ശ്രദ്ധേയം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!