കിടപ്പുമുറിയുടെ തറയിൽ നിന്ന് രക്തം പുരണ്ട കൈത്തോക്ക് കണ്ടെത്തിയതായും ക്ലോസറ്റിൽ നിന്ന് ലൈവ് റൗണ്ടുകളും ഉപയോഗിച്ച വെടിയുണ്ടകളും കണ്ടെടുത്തതായും പ്രോസിക്യൂഷൻ പറഞ്ഞു
ലണ്ടൻ: സ്വന്തം കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുഎസ് വനിതയെ അമേരിക്കക്ക് കൈമാറാനുള്ള ഹിയറിങ്ങിൽ പ്രതി പങ്കെടുത്തു. 36 കാരിയായ കിംബർലി സിംഗളറാണ് തൻ്റെ മകൻ ഏഡൻ (7), മകൾ എലിയാന (9) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ലണ്ടനിൽ അറസ്റ്റിലായത്. 2023 ഡിസംബർ 19 ന് അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്താണ് രണ്ട് കുട്ടികളെ അവരുടെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 11 വയസ്സുള്ള തൻ്റെ മൂത്ത കുട്ടിയെയും സിംഗളർ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം ഇവർ ബ്രിട്ടനിലേക്ക് മുങ്ങി. സിംഗളർക്കെതിരെ കൊളറാഡോ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് 2023 ഡിസംബർ 30 ന് ലണ്ടനിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. \
ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതകശ്രമം, ബാലപീഡനം, ഒആക്രമണം എന്നിവ ഉൾപ്പെടെ ഏഴ് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. 2018 മുതൽ താനും തൻ്റെ മുൻ ഭാര്യ സിംഗിളറും വിവാഹമോചനത്തിനായി അപേക്ഷ നൽകിയിരിക്കുകയാണെന്ന് കുട്ടികളുടെ പറഞ്ഞു. കുട്ടികൾ പിതാവിനൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന് ലാരിമർ കൗണ്ടി കോടതി വിധിച്ചതാണ് സിംഗളറെ പ്രകോപിപ്പിച്ചത്. ഡിസംബർ 16 ന് സിംഗിളർ കുട്ടികളെ പിതാവിന് കൈമാറാനായി കൊണ്ടുവരേണ്ടതായിരുന്നു. എന്നാൽ എത്തിയില്ല. ഡിസംബർ 18 നാണ് സിംഗളർ ഇളയ മകളെയും മകനെയും കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
വീട്ടിൽ മോഷണം നടന്നുവെന്ന പേരിൽ ഇവർ ഡിസംബർ 19ന് പൊലീസിനെ വിളിച്ചു. താമസസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ മരിച്ച രണ്ട് കുട്ടികളെയും കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മൂത്ത കുട്ടിയെയം കണ്ടെത്തി.
undefined
Read More... അമ്മയുടെ പരാതി പൊലീസ് സ്വീകരിച്ചില്ല, തഹസിൽദാരുടെ വാഹനത്തിന് മകൻ തീയിട്ടു!
കിടപ്പുമുറിയുടെ തറയിൽ നിന്ന് രക്തം പുരണ്ട കൈത്തോക്ക് കണ്ടെത്തിയതായും ക്ലോസറ്റിൽ നിന്ന് ലൈവ് റൗണ്ടുകളും ഉപയോഗിച്ച വെടിയുണ്ടകളും കണ്ടെടുത്തതായും പ്രോസിക്യൂഷൻ പറഞ്ഞു. വീടിൻ്റെ സ്വീകരണമുറിയിൽ നിന്ന് രക്തം പുരണ്ട കത്തിയും കണ്ടെടുത്തു. സിംഗളറുടെ ഹിയറിംഗ് മൂന്ന് ദിവസം നീണ്ടുനിൽക്കും. പിന്നീടായിരിക്കും അവളെ യുഎസിലേക്ക് കൈമാറണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്ന് യുകെ ആഭ്യന്തര സെക്രട്ടറി അറിയിച്ചു.