കുട്ടിക്ക് നഗ്ന ചിത്രങ്ങൾ അയച്ച് വശീകരിച്ചതിന് ശേഷമാണ് പീഡനമെന്നും പറയുന്നു. ലിറ്റിൽ റോക്ക് ക്രിസ്ത്യൻ അക്കാദമിയിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു യുവതി.
ന്യൂയോർക്ക്: 15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. യുഎസിലാണ് സംഭവം. അർക്കൻസാസ് പള്ളിയിൽ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനെ വശീകരിച്ച് ഇരുപത്താറുകാരിയായ റീഗൻ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്. ലിറ്റിൽ റോക്ക് ഇമ്മാനുവൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ സന്നദ്ധസേവനം നടത്തുന്നതിനിടെ 2020 മുതൽ 15 വയസ്സുകനെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി തെളിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. കോടതി രേഖകൾ പ്രകാരം, മകൻ്റെ ഫോണിൽനിരവധി സന്ദേശങ്ങൾ കണ്ടതിനെത്തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പാസ്റ്ററെ വിവരം അറിയിച്ചു.
കുട്ടിക്ക് നഗ്ന ചിത്രങ്ങൾ അയച്ച് വശീകരിച്ചതിന് ശേഷമാണ് പീഡനമെന്നും പറയുന്നു. ലിറ്റിൽ റോക്ക് ക്രിസ്ത്യൻ അക്കാദമിയിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു യുവതി. 15കാരനുമായി ശാരീരിക ബന്ധമില്ലെന്നാണ് യുവതി പറഞ്ഞത്. കേസിന് പിന്നാലെ ഇവരെ സസ്പെൻഡ് ചെയ്തു. കാറിലും വീട്ടിലും വെച്ചാണ് 15കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 2023 ലെ ഒരു കൗൺസിലിംഗ് സെഷനിൽ യുവതി കുറ്റസമ്മതം നടത്തിയതായി ഒരു പള്ളി നേതാവ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് പറഞ്ഞു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് യുവതിക്കെതിരെ ലൈംഗികാതിക്രമം ചുമത്തി. പിന്നീട്, 20,000 ഡോളർ ജാമ്യത്തിൽ വിട്ടയച്ചു.