16 കാരനായ വിദ്യാർഥിയെ വനത്തിലെത്തിച്ച് കാറിൽ ശാരീരിക ബന്ധത്തിലേർപ്പെട്ടു, അധ്യാപിക അറസ്റ്റിൽ 

By Web Team  |  First Published Apr 14, 2024, 4:12 PM IST

ന്യൂജേഴ്‌സി ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ഇൻസ്പെക്ടർമാർ ഞായറാഴ്ചയാണ് അധ്യാപികയെയും വിദ്യാർഥിയെയും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടത്. തുടർന്ന് പൊലീസിനെ അറിയിച്ചു.


ന്യൂയോർക്ക്: വിദ്യാർഥിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെ‌ട്ടതിന് അമേരിക്കയിൽ അധ്യാപികക്കെതിരെ കേസ്. ന്യൂജേഴ്‌സിയിലെ  ഇംഗ്ലീഷ് അധ്യാപികയായ 37 കാരി ജെസീക്ക സാവിക്കിക്കെതിരെയാണ് പൊലീസ് പ്രായപൂർത്തിയാകാത്ത കുട്ടിയുമായുള്ള ലൈം​ഗിക ബന്ധത്തിന് കേസെടുത്തത്. ഈ വർഷം ഒന്നിലധികം തവണ അസൻപിങ്ക് വൈൽഡ് ലൈഫ് മാനേജ്‌മെൻ്റ് ഏരിയയിലെ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. ട്രെൻ്റണിലെ ഹാമിൽട്ടൺ ഹൈസ്‌കൂൾ വെസ്റ്റിലെ അധ്യാപികയാണ് ഇവർ.

ന്യൂജേഴ്‌സി ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ഇൻസ്പെക്ടർമാർ ഞായറാഴ്ചയാണ് അധ്യാപികയെയും വിദ്യാർഥിയെയും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടത്. തുടർന്ന് പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യലിൽ വന്യജീവി മാനേജ്മെൻ്റ് ഏരിയയിൽ താനും കുട്ടിയും അഞ്ചിലേറെ തവണ ലൈം​ഗിത ബന്ധത്തിൽ ഏർപ്പെട്ടതായി സാവിക്കി പൊലീസിനോട് പറഞ്ഞു. കാറിൽ വെച്ചായിരുന്നു ബന്ധപ്പെടൽ. ആൺകുട്ടിക്ക് 16 വയസ്സുമാത്രമാണ് പ്രായം. കസ്റ്റഡിയിലെടുത്ത അധ്യാപികയെ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഇവർ ജോലി ചെയ്യുന്ന സ്ഥാപനം നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.

Latest Videos

അധ്യാപികയുടെ പെരുമാറ്റം അനുചിതമായെന്നും വിദ്യാർഥികൾക്ക് മാനസികവും ശാരീരികവുമായി ഹാനികരമാകുന്ന യാതൊരു പ്രവൃത്തിയും അധ്യാപകരടക്കമുള്ള ജീവനക്കാരിൽ നിന്ന് ഉണ്ടാകാൻ പാടില്ലെന്നും പ്രിൻസിപ്പൽ ബ്രയാൻ സ്മിത്തും ഹാമിൽട്ടൺ ടൗൺഷിപ്പ് സ്കൂൾ ഡിസ്ട്രിക്റ്റിലെ സൂപ്രണ്ട് സ്കോട്ട് റോക്കോയും പറഞ്ഞു. -അറസ്റ്റിനെ തുടർന്ന് അധ്യാപികയുടെ പ്രൊഫൈൽ സ്കൂൾ വെബ്സൈറ്റ് ടീച്ചറുടെ ഡയറക്ടറിയിൽ നിന്ന് നീക്കം ചെയ്തു. ഏഴ് വർഷമായി അധ്യാപിക സ്കൂളിൽ ജോലി ചെയ്യുന്നു. ഇവർ വിവാഹിതയാണെന്നും പൊലീസ് അറിയിച്ചു. 

click me!