ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ട്, 'സുരക്ഷ വർധിപ്പിച്ചിരുന്നു'

By Web Team  |  First Published Jul 18, 2024, 2:01 AM IST

ട്രംപിന് നേരെ വെടിവെപ്പ് നടത്തിയ തോമസ് മാത്യു ക്രൂക്സിന് ഇറാൻ ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.


ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ട്. ഇറാന്‍റെ ഭീഷണിയെക്കുറിച്ച് യു എസ് രഹസ്യാന്വേഷണ വിഭാഗത്തെ അറിയിക്കുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്തതായി യു എസ് ദേശീയ സുരക്ഷാ വിഭാഗം വ്യക്തമാക്കി.

കഴിഞ്ഞ മാസം തന്നെ ട്രംപിന്‍റെ സുരക്ഷയ്ക്കായി അധിക മുൻകരുതൽ എടുത്തിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഡ്രോണുകൾ, റോബോട്ടിക് നായ്ക്കൾ എന്നിവ ഉൾപ്പെടുത്തി അധിക സുരക്ഷയാണ് ഇക്കാലയളവിൽ ട്രംപിനായി ഏർപ്പെടുത്തിയിരുന്നത്. അതിനിടയിലാണ് ശനിയാഴ്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ പരിപാടിക്കിടെ ട്രംപിന് നേരെ വധശ്രമമുണ്ടായത്. എന്നാൽ ട്രംപിന് നേരെ വെടിവെപ്പ് നടത്തിയ തോമസ് മാത്യു ക്രൂക്സിന് ഇറാൻ ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.

ആൾക്കൂട്ടത്തെ തനിച്ചാക്കിയിട്ട് ഒരാണ്ട്! 'ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു', മുറിവേറ്റവർ കുറിച്ചിട്ട ഓർമ്മ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!