കോഴിയെ പോലെ വസ്ത്രം ധരിച്ച പിഞ്ചുകുഞ്ഞിനെ 'കടിച്ചു'; ജോ ബൈഡന് വിമർശനം

By Web TeamFirst Published Oct 31, 2024, 10:27 AM IST
Highlights

കോഴിയിറച്ചി കഴിക്കുന്നത് അനുകരിക്കാനുള്ള ജോ ബൈഡന്റെ ശ്രമമാണ് വിവാദത്തിലായത്. 

ന്യൂയോർക്ക്: ‌വൈറ്റ് ഹൗസ് ഹാലോവീൻ ആഘോഷം വിവാദത്തിൽ. ചിക്കനെ പോലെ വസ്ത്രം ധരിച്ച ഒരു കുഞ്ഞിനെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തമാശ രൂപേണ കടിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ മറ്റൊരു കുട്ടിയുടെ കാലിലും ബൈഡൻ കടിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഇതോടെ ബുധനാഴ്ച വൈകുന്നേരം സൗത്ത് ലോണിൽ നടന്ന വൈറ്റ് ഹൗസ് ഹാലോവീൻ പരിപാടി വിവാദത്തിലാകുകയായിരുന്നു. 

കോഴിയിറച്ചി കഴിക്കുന്നത് അനുകരിക്കാനുള്ള ജോ ബൈഡന്റെ ശ്രമമാണ് വിമർശനത്തിന് വഴിയൊരുക്കിയത്. ബൈഡനെ നോക്കി കുഞ്ഞ് നിഷ്കളങ്കമായി ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് ശേഷം കുഞ്ഞിന്റെ അമ്മയുമായി ജോ ബൈഡൻ അൽപ്പ നേരം സംസാരിക്കുകയും ചെയ്തു. ചിത്രങ്ങൾ വൈറലായതോടെ ജോ ബൈഡനെതിരെ വിമർശനവുമായി നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിലൂടെ രം​ഗത്തെത്തിയത്. വൈറ്റ് ഹൗസ് ഹാലോവീൻ ആഘോഷത്തിനിടെ ജോ ബൈഡൻ ഒരു കുഞ്ഞിനെ കടിച്ചെന്നും ഇനി എന്ത് സംഭവിക്കുമെന്ന് തനിക്ക് അറിയില്ല എന്നുമായിരുന്നു ഒരാളുടെ കമന്റ്.  അവിശ്വസനീയം എന്നായിരുന്നു മറ്റൊരു ഉപയോക്താവ് പ്രതികരിച്ചത്. മാതാപിതാക്കൾ ഒരിക്കലും കുട്ടികളെ ജോ ബൈഡന്റെ അടുത്തേയ്ക്ക് കൊണ്ടുപോകരുത് എന്നായിരുന്നു മറ്റൊരു എക്സ് (മുമ്പ്  ട്വിറ്റർ) ഉപയോക്താവ് അഭിപ്രായപ്പെട്ടത്. 

Latest Videos

READ MORE: റെയിൽവേ ട്രാക്കിൽ ഹെഡ്ഫോൺ വെച്ച് ഇരുന്നു, ട്രെയിൻ വന്നത് അറിഞ്ഞില്ല; 20കാരന് ദാരുണാന്ത്യം, സംഭവം ഭോപ്പാലിൽ

click me!