മിഷിഗണിലെ ചില മുസ്ലീം അമേരിക്കൻ ഗ്രൂപ്പുകൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബൈഡനെ പിന്തുണയ്ക്കില്ലെന്നും അറിയിച്ചു.
വാഷിങ്ടൺ: വൈറ്റ് ഹൗസ് ഒരുക്കുന്ന ഇഫ്താർ വിരുന്നിലേക്കുള്ള ക്ഷണം മുസ്ലിം സമൂഹം നിരസിച്ചു. ഗാസ യുദ്ധത്തിൽ ഇസ്രായേലിന് ജോ ബൈഡൻ ഭരണകൂടം നൽകിയ പിന്തുണയിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ക്ഷണം നിരസിച്ചത്. വൈറ്റ് ഹൗസ് മുസ്‌ലിംകൾക്കായി എല്ലാ വർഷവും ഇഫ്താർ വിരുന്നൊരുക്കാറുണ്ട്. എന്നാൽ, പലസ്താനിലെ ഇസ്രായേൽ യുദ്ധത്തിന് ബൈഡൻ്റെ പിന്തുണയിൽ മുസ്ലിം സമൂഹം ക്ഷുഭിതരാണെന്നും അതുകൊണ്ടുതന്നെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നില്ലെന്നും മുസ്ലിം നേതാക്കൾ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
തുടർന്ന് വൈറ്റ് ഹൗസ് ജീവനക്കാർക്കായി ഇഫ്താർ വിരുന്ന് നടത്താൻ തീരുമാനിച്ചു. ഫലസ്തീനികൾ ഗസ്സയിൽ പട്ടിണിയിലും കഷ്ടപ്പാടിലും കഴിയുന്നൽ മുസ്ലീം അഭിഭാഷക ഗ്രൂപ്പായ എംഗേജ് ആശങ്കാകുലരായതിനാലാണെന്നും സഹായമെത്തിക്കാൻ ബൈഡൻ വേഗത്തിൽ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആഗ്രഹമെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ഷണം നിരസിച്ചെങ്കിലും, അഹമ്മദ് കമ്മ്യൂണിറ്റി നേതാക്കൾ പ്രസിഡൻ്റ് ബൈഡനുമായി ഒരു മണിക്കൂർ നീണ്ട പ്രത്യേക യോഗത്തിൽ പങ്കെടുത്തു. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും പങ്കെടുത്തു.
Read More.... രാഹുലും പ്രിയങ്കയുമല്ല, നെഹ്റു കുടുംബത്തിന്റെ പ്രിയപ്പെട്ട അമേഠിയിൽ റോബർട്ട് വാദ്ര സ്ഥാനാര്‍ത്ഥിയായേക്കും
മിഷിഗണിലെ ചില മുസ്ലീം അമേരിക്കൻ ഗ്രൂപ്പുകൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബൈഡനെ പിന്തുണയ്ക്കില്ലെന്നും അറിയിച്ചു. മിഷിഗൺ ഉൾപ്പെടെയുള്ള സ്വിംഗ് സ്റ്റേറ്റുകളിലെ അറബ് അമേരിക്കൻ വോട്ടർമാരുടെ പിന്തുണ ഉറപ്പിക്കാൻ ബൈഡൻ ശക്തമായ പ്രചാരണം നടത്തിയിരുന്നു.