നവംബർ ഏഴിന് ഇയാളുടെ മുൻ പങ്കാളി എറിൻ അബ്രാംസൺ (47), അവരുടെ മകൻ ജേക്കബ് നെഫ്യു (15) എന്നിവരുടെ മൃതദേഹങ്ങൾ ഒരു അപ്പാർട്ട്മെൻ്റിൽ നിന്ന് കണ്ടെത്തിയിരുന്നു
മിനിസോട്ട: നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെതിരെ നിരവധി പോസ്റ്റുകൾ പങ്കുവെച്ച ശേഷം തന്‍റെ കുടുംബത്തിലെ നാല് പേരെ വെടിവച്ചു കൊന്ന് ആത്മഹത്യ ചെയ്ത് യുവാവ്. സ്വയം വെടിയുതിർത്ത നിലയില്‍ വീടിനുള്ളിൽ മരിച്ച നിലയിലാണ് യുഎസ് പൗരനായ ആന്‍റണി നെഫ്യൂവിന്‍റെ (46) മൃതദേഹം കണ്ടെത്തിയത്.
നവംബർ ഏഴിന് ഇയാളുടെ മുൻ പങ്കാളി എറിൻ അബ്രാംസൺ (47), അവരുടെ മകൻ ജേക്കബ് നെഫ്യു (15) എന്നിവരുടെ മൃതദേഹങ്ങൾ ഒരു അപ്പാർട്ട്മെൻ്റിൽ നിന്ന് കണ്ടെത്തിയിരുന്നു. പിന്നീട്, ഇയാളുടെ ഭാര്യ കാതറിൻ നെഫ്യു (45), മകൻ ഒലിവർ നെഫ്യു (7) എന്നിവരുടെ മൃതദേഹങ്ങൾ സമീപത്തെ മറ്റൊരു അപ്പാർട്ട്മെന്‍റില്‍ നിന്ന് കണ്ടെത്തി. ആന്‍റണിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
undefined
സോഷ്യൽ മീഡിയയിലെ പോസ്റ്റുകളില്‍ ആന്‍റണി ഇടതുപക്ഷ, ട്രംപ് വിരുദ്ധ ചിന്തകൾ പങ്കുവെച്ചിരുന്നു. ''എന്‍റെ മാനസികാരോഗ്യത്തിനും ലോകത്തിനും ഇനി സമാധാനപരമായി നിലനിൽക്കാൻ കഴിയില്ല, കാരണം മതമാണ്'' ജൂലൈയിൽ ആന്‍റണി കുറിച്ചത് ഇങ്ങനെയാണ്.
മറ്റൊരു പോസ്റ്റിൽ, റിപ്പബ്ലിക്കൻസ് സ്ത്രീകളുടെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നുവെന്നും ആന്‍റണി കുറിച്ചു. മുൻ പ്രസിഡന്‍റ് ബരാക് ഒബാമ, ഡോണൾഡ് ട്രംപ്, പ്രസിഡന്‍റ് ജോ ബൈഡൻ, വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് എന്നിവരുടെ ചിത്രങ്ങൾ സഹിതം മറ്റ് രാഷ്ട്രീയ പോസ്റ്റുകൾ ആന്‍റണി പങ്കുവെച്ചിരുന്നു. വെറുപ്പ് എന്ന് കുറിച്ച് കൊണ്ടാണ് ട്രംപിന്‍റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്