ഇന്‍സ്റ്റഗ്രാമും വാട്സ് ആപ്പും വാങ്ങിയതിന് പിന്നില്‍ ദുരൂഹമായ ലക്ഷ്യമോ? മെറ്റക്കെതിരായ കേസില്‍ വിചാരണ

മെറ്റ 2012 ല്‍ ഇന്‍സ്റ്റഗ്രാം ഏറ്റെടുത്തതും രണ്ടുവര്‍ഷത്തിന് ശേഷം വാട്സ് ആപ്പ് ഏറ്റെടുത്തതും സോഷ്യല്‍ മീഡിയ കുത്തക കയ്യടക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് എന്നാണ് ആരോപണം.

 US government's antitrust lawsuit against social media giant Meta kicks off on Monday

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയ്ക്കെതിരെയുള്ള യുഎസ് സര്‍ക്കാരിന്‍റെ വിശ്വാസ വഞ്ചനാ കേസില്‍ ഇന്ന് വാദം ആരംഭിക്കും. ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് വിചാരണ. ഇന്‍സ്റ്റഗ്രാമും വാട്സ് ആപ്പും വാങ്ങുന്നതിനു വേണ്ടി വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തു എന്നാണ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍റെ മെറ്റയ്ക്കെതിരായ ആരോപണം.  മെറ്റ ഏറ്റെടുത്തതിന് ശേഷം ഇന്‍സ്റ്റഗ്രാമിനും വാട്സ് ആപ്പിനും വലിയ രീതിയിലുള്ള വളര്‍ച്ച ഉണ്ടായിട്ടുണ്ട്. 

ജഡ്ജ് ജെയിംസ് ബോസ്ബെർഗാണ് കേസില്‍ വാദം കേള്‍ക്കുന്നത്. മെറ്റ 2012 ല്‍ ഇന്‍സ്റ്റഗ്രാം ഏറ്റെടുത്തതും രണ്ടുവര്‍ഷത്തിന് ശേഷം വാട്സ് ആപ്പ് ഏറ്റെടുത്തതും സോഷ്യല്‍ മീഡിയ കുത്തക കയ്യടക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് എന്നാണ് ആരോപണം. എതിരാളികളെ പൂര്‍ണമായി വാങ്ങുകയോ അല്ലെങ്കില്‍ ഇല്ലാതാക്കുകയോ ചെയ്യുകയായിരുന്നു മെറ്റയുടെ നയം എന്നും ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ആരോപിക്കുന്നു.
 

Latest Videos

Read More:മുംബൈ ഭീകരാക്രമണ കേസ്; തഹാവൂര്‍ റാണയെ ചോദ്യം ചെയ്യുന്നത് 8-10 മണിക്കൂറുകളോളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!