വൻ ആയുധശേഖരവുമായി അമേരിക്കൻ പൗരന്മാരടക്കം പിടിയിൽ, 'സിഎഎയുടെ മഡുറോ വധശ്രമ'മെന്ന് വെനസ്വേല; നിഷേധിച്ച് അമേരിക്ക

By Web Team  |  First Published Sep 15, 2024, 6:03 PM IST

വെനസ്വെലയിൽ അറസ്റ്റിലായ ആറംഗ സംഘത്തിൽ മൂന്നുപേർ അമേരിക്കൻ സ്വദേശികളായിരുന്നു. ഇതിൽ തന്നെ ഒരാൾ യു എസ് സൈനികനാണെന്നാണ് വെനസ്വെലൻ പൊലീസ് പറയുന്നത്


കാരക്കാസ്: പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ വധിക്കാൻ അമേരിക്കൻ ചാര സംഘടനയായ സി എ എ പദ്ധതിയിട്ടെന്ന ആരോപണവുമായി വെനസ്വെല രംഗത്ത്. മഡുറോയെ വധിക്കാനും രാജ്യത്തെ ഭരണം അട്ടിമറിക്കാനും സി ഐ എ പദ്ധതിയിട്ടെന്നാണ് വെനസ്വെല ആരോപിച്ചത്. വെനസ്വെലൻ തെരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടയിലാണ് മഡുറോയെ വധിക്കാൻ സി എ എ പദ്ധതിയിട്ടെന്ന പുതിയ ആരോപണവുമായി വെനസ്വെലൻ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.

കണ്ണീരിലാഴ്ന്ന് തേവര എസ്എച്ച് കോളേജിലെ ഓണാഘോഷം, വടംവലി മത്സരത്തിനിടെ യുവ അധ്യാപകൻ തലകറങ്ങി വീണ് മരിച്ചു

Latest Videos

undefined

സി ഐ എ ബന്ധം സംശയിക്കുന്ന ആറുവിദേശികളെ കഴിഞ്ഞ ദിവസം വെനസ്വെലന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് ആരോപണങ്ങളുടെ അടിസ്ഥാനം. വെനസ്വെലയിൽ അറസ്റ്റിലായ ആറംഗ സംഘത്തിൽ മൂന്നുപേർ അമേരിക്കൻ സ്വദേശികളായിരുന്നു. ഇതിൽ തന്നെ ഒരാൾ യു എസ് സൈനികനാണെന്നാണ് വെനസ്വെലൻ പൊലീസ് പറയുന്നത്. ഈ സംഘത്തിന്‍റെ പക്കല്‍ നിന്ന് വൻ ആയുധ ശേഖരമടക്കം പിടികൂടിയെന്നും വെനസ്വേല വ്യക്തമാക്കിയിട്ടുണ്ട്.

വൻ ആയുധശേഖരവുമായി പിടിയിലായ ഈ സംഘം പ്രസിഡന്‍റ് മഡുറോയെ വധിക്കാനുള്ള സി ഐ എയുടെ പദ്ധതിയായിരുന്നു എന്നാണ് ഇപ്പോൾ വെനസ്വെല പറയുന്നത്. എന്നാല്‍ ആരോപണം അമേരിക്ക തളളിയിട്ടുണ്ട്. അത്തരത്തിൽ ഒരു നീക്കവും സി എ എയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും വെനസ്വേലയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് അമേരിക്കയുടെ പക്ഷം.

ഈ ഓണത്തിന് ലുലുവിൽ പോയോ? ഇല്ലേൽ വിട്ടോ! ലേലം വിളിയിൽ തുടങ്ങും ആഘോഷം, സന്ദർശകരെ കാത്തിരിക്കുന്നത് നിറയെ സമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!