നസ്റത്തിലെ യുഎൻ സ്കൂൾ ആക്രമണം; കൊല്ലപ്പെട്ട തീവ്രവാദികളെ പരസ്യമായി തിരിച്ചറിയാൻ ഇസ്രയേലിനോട് അമേരിക്ക

By Web Team  |  First Published Jun 7, 2024, 8:16 AM IST

ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 14 കുട്ടികൾ ഉൾപ്പെടുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങളെന്നും അതിനാലാണ് അഭയാർത്ഥി ക്യാംപിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് തീവ്രവാദികളെ പരസ്യമായി തിരിച്ചറിയാൻ അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്


ഗാസ: അഭയാർത്ഥികൾ താമസിച്ചിരുന്ന ഗാസയിലെ യുഎൻ സ്കൂൾ ആക്രമിച്ചതിന് പിന്നാലെ 35ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ഇസ്രയേലിനോട് വ്യോമാക്രമണത്തിൽ സുതാര്യത പുലർത്തണമെന്ന ആവശ്യവുമായി അമേരിക്ക. വ്യാഴാഴ്ച രാവിലെയാണ് നസ്റത്തിലെ അഭയാർത്ഥി ക്യാംപിന് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. നസ്റത്തിലെ അഭയാർത്ഥി ക്യാംപിന് നേരെ ഇസ്രയേൽ യുദ്ധ വിമാനങ്ങൾ രണ്ട് മിസൈലുകൾ പ്രയോഗിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ ഹമാസ് തീവ്രവാദികൾക്കെതിരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സേന ആക്രമണത്തിന് പിന്നാലെ വിശദമാക്കിയത്. ഇസ്രയേൽ സൈന്യം ഹമാസ് തീവ്രവാദികളുടെ പേരുകൾ നൽകിയത് പോലെ അഭയാർത്ഥി ക്യാംപിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് തീവ്രവാദികളെ പരസ്യമായി തിരിച്ചറിയാൻ അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടു. കൊല്ലപ്പെടുന്ന തീവ്രവാദികളെ ഇസ്രയേൽ പരസ്യമായി തിരിച്ചറിയാറുണ്ടെങ്കിലും അമേരിക്ക ഇത്തരത്തിൽ ചെയ്യാൻ ആവശ്യപ്പെടുന്നത് അപൂർവ്വമാണ്. കൊല്ലപ്പെട്ടവരിൽ 20 മുതൽ 30 വരെ തീവ്രവാദികളെന്നാണ് ഇസ്രയേൽ വിശദമാക്കുന്നത്.

Latest Videos

കൊല്ലപ്പെട്ട തീവ്രവാദികളുടെ പേര് ഇസ്രയേൽ പുറത്ത് വിടുമെന്നാണ് അമേരിക്കൻ സേനാ വക്താവ് മാത്യു മില്ലർ വിശദമാക്കിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 14 കുട്ടികൾ ഉൾപ്പെടുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങളെന്നാണ് മാത്യു മില്ലർ വിശദമാക്കിയത്. കൊല്ലപ്പെട്ടവരിൽ 14 പേർ കുട്ടികളാണെങ്കിൽ അവർ തീവ്രവാദികളെല്ലെന്നും മാത്യു മില്ലർ വിശദമാക്കി. അതിനാൽ തന്നെ ഇസ്രയേൽ പുറത്ത് വിടുന്ന പട്ടികയിൽ നൂറ് ശതമാനം സുതാര്യത വേണമെന്നാണ് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

റഫയിലെ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടും മുൻപാണ് ഇസ്രയേൽ യുഎൻ സ്കൂൾ ആക്രമിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ഇസ്രയേൽ വ്യോമാക്രമണമുണ്ടായത്. എട്ട് മാസത്തോളം നീണ്ട ഇസ്രയേൽ ആക്രമണത്തിൽ 36470ഓളം പാലസ്തീൻ സ്വദേശികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!