ഓഫീസിൽ ഇന്ത്യൻ ഭാഷ സംസാരിച്ചത് 'സുരക്ഷാ ലംഘനം'; ജീവനക്കാരനെ പിരിച്ചു വിട്ട് യുഎസ് കമ്പനി

By Web Team  |  First Published Aug 4, 2023, 10:02 PM IST

ഇന്ത്യയിലുള്ള രോഗിയായ ബന്ധുവിനോട് അനിൽ ഫോണിൽ സംസാരിക്കുന്നതാണ് സഹപ്രവർത്തകൻ കേട്ടത്. ഹിന്ദിയിൽ സംസാരിച്ചത് 'സുരക്ഷാ നിയന്ത്രണങ്ങൾ'  ലംഘിച്ചെന്ന് കാണിച്ച് സഹപ്രവർത്തകൻ പരാതിപ്പെടുകയായിരുന്നു.


വാഷിംങ്ടണ്‍: ഓഫീസിനുള്ളിൽ മൊബൈൽ ഫോണിലൂടെ ഇന്ത്യൻ ഭാഷ സംസാരിച്ചതിന് ജീവനക്കാരനെ പിരിച്ച് വിട്ട യുഎസ് കമ്പനിക്കെതിരെ കേസ്. അമേരിക്കന്‍ എഞ്ചിനീയറിയര്‍ അനില്‍ വര്‍ഷനി നല്‍കിയ പരാതിയിലാണ് യുഎസ് പ്രതിരോധ കമ്പനിക്കെതിരെ അലബാമ കോടതി കേസെടുത്തത്. ഹിന്ദി ഭാഷയിൽ സംസാരിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയെന്നാണ് അനിൽ വർഷിനിയുടെ പരാതി.

 യു.എസ് പ്രതിരോധ കമ്പനിയായ പാര്‍സണ്‍സ് കോര്‍പ്പറേഷനെതിരെയാണ് അനിലിന്‍റെ പരാതിയിൽ കേസെടുത്തത്. ഓഫീസിൽ ഹിന്ദിയിൽ സംസാരിക്കുന്നത് ഒരു സഹപ്രവർത്തകൻ കേട്ടതിനെത്തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. ഇന്ത്യയിലുള്ള രോഗിയായ ബന്ധുവിനോട് അനിൽ ഫോണിൽ സംസാരിക്കുന്നതാണ് സഹപ്രവർത്തകൻ കേട്ടത്. ഹിന്ദിയിൽ സംസാരിച്ചത് 'സുരക്ഷാ നിയന്ത്രണങ്ങൾ'  ലംഘിച്ചെന്ന് കാണിച്ച് സഹപ്രവർത്തകൻ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് യുഎസ് കമ്പനി അനിലിനെ പുറത്താക്കിയത്. 

Latest Videos

തനിക്കെതിരെ വിവേചനപരമായ നടപടിയാണ് പാര്‍സണ്‍സ് കോര്‍പ്പറേഷന്‍ എടുത്തതെന്ന് അനില്‍ വര്‍ഷനി അലബാമ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.  നിയമവിരുദ്ധമായ വിവേചനപരമായ നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ ആരോപണങ്ങള്‍ പാര്‍സണ്‍സ് കോര്‍പ്പറേഷന്‍ നിഷേധിച്ചു. സർക്കാർ നിയന്ത്രിത സ്ഥാപനത്തിൽ  സ്വകാര്യ ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് നിരവധി മാനദണ്ഡങ്ങളുണ്ട്. ഇവയെല്ലാം പരിശോധിച്ചാണ് നടപടിയെടുത്തതെന്ന് കമ്പനി പ്രതിനിധി അന്താരാഷ്ട്ര മാധ്യമമായ ബിബിസിയോട് പ്രതികരിച്ചു.

78 കാരനായ അനിഷ വർഷ്നി 2011 ജൂലൈ മുതൽ 2022 ഒക്ടോബർ വരെ പാര്‍സണ്‍സ് കോര്‍പ്പറേഷനിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജോലി സമയത്ത് അനിൽ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് രണ്ട് മിനിറ്റോളം ഇന്ത്യൻ ഭാഷയിൽ ഫോണിൽ സംസാരിച്ചു. ഇത് ഒരു സഹപ്രവർത്തകൻ കണ്ടു. തുടർന്ന് പരാതി ലഭിക്കുകയും അന്വേഷിച്ച് നടപടിയെടുക്കുകയുമായിരുന്നു- കമ്പനി പറയുന്നു. അതേസമയം ഫോണ്‍ വിളിക്കുന്നത് സംബന്ധിച്ച് പ്രത്യേക നയം ഇല്ലാതിരിക്കെ അകാരണമായാണ് തന്നെ പിരിച്ച് വിട്ടതെന്ന് അനിൽ വർഷ്നി ആരോപിച്ചു.  

Read More : 'ഒരു മിനിറ്റ്, മിണ്ടാതിരുന്നോ, ഇല്ലെങ്കിൽ ഇഡി വീട്ടിലെത്തും'; ലോക്സഭ ചർച്ചക്കിടെ ഭീഷണിയുമായി കേന്ദ്രമന്ത്രി

click me!