ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

By Web Team  |  First Published May 28, 2024, 6:06 PM IST

148 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. അഗ്നിശമന സേനയും മെഡിക്കൽ സംഘവും വളരെ വേഗത്തിൽ സ്ഥലത്തെത്തി തീയണച്ചു.

(പ്രതീകാത്മക ചിത്രം) 


ഷിക്കാഗോ: ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു. ഷിക്കാഗോയിലെ ഒഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിമാനത്തിന്റെ എൻജിന് തീപിടിച്ചത്.

സിയാറ്റിൽ-ടകോമയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 2091 ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടാക്സിവേയിൽ നിൽക്കുമ്പോഴാണ് ഒരു എൻജിനിൽ തീ പടർന്നത്. 148 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. അഗ്നിശമന സേനയും മെഡിക്കൽ സംഘവും വളരെ വേഗത്തിൽ സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും ചെയ്തു. മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കയറ്റി യാത്ര പുനരാരംഭിക്കാനുള്ള നടപടികൾ യുണൈറ്റഡ് എയർലൈൻസ് സ്വീകരിച്ചു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. 

Latest Videos

Read Also -  പ്രവാസികള്‍ക്ക് തിരിച്ചടി; കേരള സെക്ടറിൽ വിവിധ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

ദില്ലി- വാരാണസി വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന

ദില്ലി: ദില്ലിയില്‍ നിന്ന് വാരാണസിയിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഇന്‍ഡിഗോ 6E2211 വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ദില്ലി വിമാനത്താവളത്തില്‍ ലഭിച്ച സന്ദേശം. തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിച്ച ശേഷം വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പരിശോധനയക്ക് ശേഷം വിമാനത്താവള അധികൃതര്‍ അറിയിച്ചു. 

തിങ്കളാഴ്ച മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടല്‍, ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. രണ്ടിടത്തും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച ദില്ലി യൂണിവേഴ്സിറ്റിയിലെ ചില കോളേജുകള്‍ക്കും ഇമെയില്‍ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. മെയ് 23ന് ബംഗളൂരുവിലെ മൂന്ന് ആഡംബര ഹോട്ടലുകള്‍ക്കും ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു.

Asianet News Live

 

click me!