എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

By Web Team  |  First Published Jan 10, 2021, 9:46 AM IST

 94 കാരിയായ രാജ്ഞിക്കും 99 കാരനായ ഫിലിപ്പിനും വാക്സിന്‍ നല്‍കിയ വിവരം ബക്കിംഗ്ഹാം കൊട്ടാരം പ്രതിനിധികള്‍ സ്ഥിരീകരിച്ചു. 


ലണ്ടൻ: ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും വാക്സിന്‍ സ്വീകരിച്ചത്.   94 കാരിയായ രാജ്ഞിക്കും 99 കാരനായ ഫിലിപ്പിനും വാക്സിന്‍ നല്‍കിയ വിവരം ബക്കിംഗ്ഹാം കൊട്ടാരം പ്രതിനിധികള്‍ സ്ഥിരീകരിച്ചു. 

60 വയസിന് മുകളില്‍ പ്രായമുള്ളവരായതിനാല്‍ എലിസബത്തും ഫിലിപ്പും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് കഴിഞ്ഞിരുന്നത്. ഇരുവരും പരാമ്പരാഗതമായി ആചരിച്ച് വന്നിരുന്ന ക്രിസ്മസ് ആഘോഷങ്ങളും റദ്ദാക്കിയിരുന്നു. ബ്രിട്ടനില്‍ 15 ദശലക്ഷത്തിലധികം ആളുകൾക്ക് ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുണ്ട്.  രണ്ട് തരം അംഗീകൃത വാക്സിനുകൾ ആണ് ബ്രിട്ടനില്‍ നല്‍കുന്നത്.  

Latest Videos

click me!