Exclusive : 'സെലന്‍സ്‌കി ഞങ്ങളുടെ ഹീറോയാണ്', പ്രതീക്ഷയുണ്ട്; പൊരുതി ജയിക്കുമെന്ന് യുക്രൈൻ അഭയാർത്ഥികൾ

By Prasanth Reghuvamsom  |  First Published Mar 8, 2022, 9:35 AM IST

യുക്രൈന്‍ പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ ആദ്യത്തെ മലയാളം ടിവി ചാനല്‍ പ്രതിനിധി പ്രശാന്ത് രഘുവംശവുമായി യുക്രൈനിൽ നിന്നുളള അഭയാർത്ഥികൾ സംസാരിക്കുന്നു 


''സെലൻസ്കിയാണ് ഞങ്ങളുടെ ഏറ്റവും ബെസ്റ്റ് പ്രസിഡന്റ്. ഞങ്ങൾക്ക് വേണ്ടി, യുക്രൈന് വേണ്ടിയാണ് അദ്ദേഹം പോരാടുന്നത്. ഞങ്ങളദ്ദേഹത്തെ സ്നേഹിക്കുന്നു. ആ മണ്ണിലേക്ക് ഞങ്ങൾ തിരികെ പോകും. യുദ്ധം അവസാനിക്കും. ഞങ്ങൾക്കതിന് കഴിയും''. 

വനിതാ ദിനത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടപ്പലായനത്തിനാണ് പോളണ്ട് (Poland)- യുക്രൈൻ(Ukraine) അതിർത്തി സാക്ഷ്യം വഹിക്കുന്നത്. പുരുഷന്മാർ യുദ്ധത്തിനിറങ്ങുമ്പോൾ സ്ത്രീകളും കുട്ടികളും എല്ലാം ഉപേക്ഷിച്ച് അതിർത്തി കടക്കുന്നു. പക്ഷേ അവർക്ക് ഒരു പ്രതീക്ഷയുണ്ട്. അതവരുടെ പ്രിയപ്പെട്ട പ്രസിഡന്റാണ്. യുക്രയിൻ പോളണ്ട് അതിർത്തിയായ മെഡിക്കയിലെ ഓരോരുത്തരും പ്രകടിപ്പിക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റിനോടുള്ള സ്നേഹവും അദ്ദേഹത്തിലുള്ള പ്രതീക്ഷയുമാണ്. 

Latest Videos

undefined

പലരും പ്രിയപ്പെട്ട കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമെല്ലാം ഉപേക്ഷിച്ചാണ് പോളണ്ട് അടക്കമുളള അതിർത്തി രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പോകുന്നത്. ഇനി ജീവിതമെങ്ങനെയാകുമെന്ന് നിശ്ചയമില്ലെങ്കിലും വൈകാതെ സ്വന്തം മണ്ണിൽ തിരികെയെത്താമെന്ന് അവർ കരുതുന്നു. അവരുടെ പ്രിയപ്പെട്ട പ്രസിഡന്റ് വ്യോദിമിർ സെലൻസ്കി അതിന് വേണ്ടിയാണ് പോരാടുന്നതെന്നും അവർ വിശ്വസിക്കുന്നു. വിഷമഘട്ടത്തിലും അവർ തങ്ങളുടെ പ്രസിഡന്റിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു. ആ വിശ്വാസം പിറന്ന മണ്ണിലേക്ക് തിരികെ വരാമെന്ന പ്രതീക്ഷ അവർക്ക് നൽകുന്നു. 


യുക്രയിൻ പോളണ്ട് അതിർത്തിയായ മെഡിക്കയിൽ അഭയാർത്ഥികളോട് പ്രശാന്ത് രഘുവംശം സംസാരിക്കുന്നു - വീഡിയോ കാണാം 

 

Ukraine Crisis : വെടിനിർത്തൽ പരാജയപ്പെട്ടു, സുമിയിലെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ നിർത്തിവച്ചു

രക്ഷാപ്രവര്‍ത്തനത്തിലെ വെല്ലുവിളികളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും വിശദീകരിച്ച് യുക്രൈനില്‍ നിന്ന് പോളണ്ടിലേക്ക് എത്തിയ വിദ്യാര്‍ത്ഥികളെ സഹായിച്ച മലയാളി സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍. യുക്രൈന്‍ പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ ആദ്യത്തെ മലയാളം ടിവി ചാനല്‍ പ്രതിനിധി പ്രശാന്ത് രഘുവംശവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ സംസാരിച്ചു.ഇവിടെ വായിക്കാം അതിര്‍ത്തിയിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ദുരിതയാത്ര ; വെല്ലുവിളികളെ കുറിച്ച് രക്ഷാപ്രവര്‍ത്തകര്‍

Exclusive : പോളണ്ട് അതിര്‍ത്തിയില്‍ നാട്ടിലേക്കുള്ള വിമാനം കാത്ത് വിദ്യാര്‍ത്ഥികള്‍

 

 

click me!